മധ്യപ്രദേശില്‍ നവരാത്രി ദിനങ്ങളില്‍ ഇറച്ചി വിൽപനക്ക് നിരോധനം; മത്സ്യം, മുട്ട എന്നിവക്കും വിലക്ക്

maihar-meat-ban-madhya-pradesh

മധ്യപ്രദേശില്‍ നവരാത്രി ദിനങ്ങളില്‍ ഇറച്ചി വിൽപനക്ക് നിരോധനം ഏർപ്പെടുത്തി. നവരാത്രി ദിനങ്ങളില്‍ നഗര പ്രദേശങ്ങളിലെ ഇറച്ചി വിൽപനക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. മത്സ്യം, മുട്ട എന്നിവക്കും വിലക്ക് ഏര്‍പ്പെടുത്തി.

മധ്യപ്രദേശിലെ മൈഹാര്‍ ജില്ലാ ഭരണകൂടത്തിന്റേതാണ് നടപടി. ഇറച്ചിക്കടകള്‍ നിരോധിക്കണമെന്ന് ബി ജെ പിയുടെ എം എല്‍ എ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഭരണകൂടത്തിന്റെ ഉത്തരവ്.

Read Also: ഗുജറാത്തിലെ ആരോഗ്യമേഖല വെന്റിലേറ്ററിൽ; ആരോഗ്യ വികസന പദ്ധതി ആവിഷ്‌കരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമെന്നും സി എ ജി റിപ്പോർട്ട്

ദിവസങ്ങൾക്ക് മുമ്പ്, നവരാത്രി ദിവസം ഇറച്ചിക്കടകള്‍ പൂട്ടിയിടണമെന്ന ആവശ്യവുമായി ഡൽഹിയിൽ ബി ജെ പിയുടെ എം എല്‍ എമാര്‍ രംഗത്തുവന്നു. ജനവാസ മേഖലകളില്‍ ഇറച്ചിക്കടകള്‍ തുറന്നു വെക്കുന്നത് ഹിന്ദു വികാരം വ്രണപ്പെടുത്തുമെന്നും എം എല്‍ എമാര്‍ ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ദില്ലി മുഖ്യമന്ത്രിക്കും കത്തയക്കുമെന്നും അവര്‍ അറിയിച്ചിരുന്നു. അതേസമയം, ഈ ആവശ്യത്തെ പിന്തുണച്ച് കോണ്‍ഗ്രസ് എം പി രംഗത്തെത്തി. 27 വര്‍ഷത്തിനു ശേഷം ദില്ലിയില്‍ അധികാരത്തിലെത്തിയ ബി ജെ പി വര്‍ഗീയത ആളിക്കത്തിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News