
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് കൊല്ലത്ത് നടന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കൈരളി ടി വി ന്യൂസ് എഡിറ്റർ രാജ്കുമാര്‍ മികച്ച റിപ്പോര്‍ട്ടറായും മികച്ച ക്യാമറാമാനായി ക്യാമറ പേഴ്സൺ അയ്യപ്പദേവും അര്‍ഹരായി. 5,000 രൂപ, ശില്പം, സാക്ഷ്യപത്രം എന്നിവ അടങ്ങുന്നതാണ് പുരസ്‌കാരം. ജൂണ്‍ 18ന് ഉച്ചയ്ക്ക് 12ന് ജില്ലാ കളക്ടറുടെ ചേംബറിലാണ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുക.
അച്ചടി, ദൃശ്യമാധ്യമങ്ങളില്‍ നിന്നുള്ള എന്‍ട്രികളാണ് പരിഗണിച്ചത്. അച്ചടി മാധ്യമത്തിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരത്തിന് മാധ്യമം പത്രത്തിലെ കറസ്പൊണ്ടന്റ് ബീന അനിത അര്‍ഹയായി. മാധ്യമം പത്രത്തിലെ ഫൊട്ടോഗ്രഫര്‍ അനസ് മുഹമ്മദാണ് മികച്ച ഫൊട്ടോഗ്രഫര്‍.
Read Also: കണ്ണൂരിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
മുന്‍മാധ്യമപ്രവര്‍ത്തകനും മാര്‍ ഇവാനിയോസ് കോളേജിലെ ജേണലിസം വകുപ്പ് മുന്‍ മേധാവിയുമായ ഡോ. എസ് ആര്‍ സഞ്ജീവ്, മുന്‍മാധ്യമപ്രവര്‍ത്തകനും കേരള സര്‍വകലാശാലയിലെ മലയാള വിഭാഗം അധ്യാപകനുമായ ഡോ. ടി കെ സന്തോഷ് കുമാര്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. വികസനോന്മുഖ മാധ്യമപ്രവര്‍ത്തനത്തിന് പുരസ്‌കാരങ്ങള്‍ ഊര്‍ജം പകരുമെന്ന് ജൂറി അഭിപ്രായപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here