നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് മാധ്യമ വേട്ട, അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം; ഡിവൈഎഫ് പ്രതിഷേധം ഉയര്‍ത്തുമെന്ന് എ എ റഹീം എംപി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മാധ്യമ വേട്ട നടക്കുന്നതായും തങ്ങളെ വിമർശിക്കുന്നവരെ അടിച്ചമർത്താനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും എ എ റഹീം എംപി. അസാധാരണ തന്ത്രമാണ് കേന്ദ്രം പ്രയോഗിക്കുന്നത്. ഇനിയാരും തങ്ങൾക്കെതിരെ സംസാരിക്കരുത് എന്നതാണ് ഇവരുടെ ലക്ഷ്യമെന്നും റഹീം പറഞ്ഞു.

അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം രാജ്യത്ത് സൃഷ്ടിക്കുകയാണ്. ന്യൂസ് ക്ലിക്കിലെ മാധ്യമ പ്രവർത്തകരുടെ വീടുകളിലെ റെയ്ഡിന് പിന്നില്‍  ആസൂത്രിതമായ രാഷ്ട്രീയ നീക്കമാണ്. യെച്ചൂരിയുടെ വീട്ടിലെ റെയ്ഡ് കേട്ട് കേൾവിയില്ലാത്തതാണ്.  ഒരു തരത്തിലെ ജനാധിപത്യ മര്യാദയും കാണിക്കാതെയുള്ള പൊലീസ് നടപടി. ഇത് ദില്ലി പൊലീസിന്‍റെ തീരുമാനം അല്ല, കേന്ദ്ര സർക്കാരിന്‍റെ തീരുമാനമാണ് നടപ്പാക്കിയത്.

ALSO READ: ഈ കൃതാവിനൊരു കഥ പറയാനുണ്ട്; ചിന്തിപ്പിക്കാനും ചിരിപ്പിക്കാനുമെത്തുന്നു സോമന്റെ കൃതാവ്

2024 ലെ തെരഞ്ഞെടുപ്പിനെ കുറിച്ച് ബിജെപി ആശങ്കപ്പെടുന്നു. ഇന്ത്യ മുന്നണി അവരെ അസ്വസ്ഥരാക്കുകയാണ്. കരിനിയമങ്ങൾ കാട്ടി ഭയപ്പെടുത്താം എന്ന് കരുതേണ്ടെന്നും വിഷയത്തില്‍  വലിയ പ്രതിഷേധം ഉയർത്തി കൊണ്ടുവരുമെന്നും എ എ റഹീം പറഞ്ഞു.

വിഷയത്തില്‍ വ്യാ‍ഴാ‍ഴ്ച കേരളത്തിൽ 14 ജില്ലകളിലും പ്രതിഷേധ സദസ് സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് പറഞ്ഞു. മാധ്യമങ്ങളെ കൂട്ടത്തോടെ വേട്ടയാടുന്നതിനെതിരെ തുടർന്നും അതി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കരുവന്നൂര്‍ കേസ്: ഇഡിയുടെ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് തെളിഞ്ഞു; മന്ത്രി വി എന്‍ വാസവന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here