മുഖ്യമന്ത്രി പിണങ്ങിപ്പോയി എന്നാണ് മാധ്യമ വാര്‍ത്ത, തെറ്റ് ചൂണ്ടിക്കാണിക്കേണ്ടത് എന്‍റെ ഉത്തരവാദിത്തം: മുഖ്യമന്ത്രി

കാസര്‍ഗോഡ് കുണ്ടംകു‍ഴിയില്‍ പ്രസംഗത്തിനിടെ  അനൗൺസ്മെന്‍റ്  വന്ന സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖലയെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെയാണ് കുണ്ടംകുഴിയിൽ പ്രസംഗിച്ചത്. പ്രസംഗം തീരുന്നതിന് മുമ്പ അനൗൺസ്മെന്‍റ് വന്നപ്പോൾ ആ തെറ്റ് ചൂണ്ടിക്കാട്ടിയതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: സഹകരണ മേഖലയിലെ ഓരോ ചില്ലിക്കാശും സുരക്ഷിതം, സര്‍ക്കാരിന്‍റെ ഉറപ്പ് : മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണങ്ങിപ്പോയി എന്നാണ് മാധ്യമങ്ങൾ വാർത്ത കൊടുത്തത്.  ഒരു തെറ്റ് കണ്ടാൽ ചൂണ്ടിക്കാണിക്കേണ്ടത് എന്‍റെ ഉത്തരവാദിത്തമാണ്. മാധ്യമങ്ങളിങ്ങനെ വാർത്ത കൊടുത്തുവെന്നത് കൊണ്ട് നാളെ പറയാതിരിക്കില്ല.വല്ലാത്ത ചിത്രമുണ്ടാക്കാനാണ് ശ്രമമെന്നും എന്നാൽ ജനങ്ങൾക്കിടയിൽ അത്തരമൊരു ചിത്രമുണ്ടാക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: അനില്‍ ബിജെപിയില്‍ ചേര്‍ന്നത് തന്‍റെ പ്രാര്‍ത്ഥനയുടെ ശക്തി, മകന് നിരവധി അവസരങ്ങളുണ്ടാകുമെന്ന് എലിസബത്ത് ആന്‍റണി: വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here