ഞണ്ടുകളെ പോലെയാണ് ഇന്നത്തെ മാധ്യമ പ്രവര്‍ത്തകരുടെ അവസ്ഥ; ആര്‍ രാജഗോപാല്‍

ഞണ്ടുകളെ പോലെയാണ് ഇന്നത്തെ മാധ്യമ പ്രവര്‍ത്തകരുടെ അവസ്ഥയെന്ന് ടെലഗ്രാഫ് എഡിറ്റര്‍ ഇന്‍ ലാര്‍ജ് ആര്‍ രാജഗോപാല്‍. മാധ്യമ പ്രവര്‍ത്തകര്‍ ഒരുമിച്ച് നില്‍ക്കാന്‍ തയ്യാറാകാത്തതു കൊണ്ടാണ് ഡല്‍ഹിയില്‍ നടന്ന റെയ്ഡും അറസ്റ്റും പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മാധ്യമ രംഗത്തെ എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഡല്‍ഹിയില്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

Also Read: കുവൈത്തില്‍ സര്‍ക്കാര്‍ കരാറുകള്‍ നല്‍കുന്നതില്‍ ജനസംഖ്യാ പരിഷ്‌കരണ കമ്മിറ്റി അംഗീകാരം നല്‍കി

ലോകസഭ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നീക്കങ്ങളാണ് ചൊവ്വാഴ്ച ഡല്‍ഹിയില്‍ അരങ്ങേറിയത്. മാധ്യമ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ നടന്ന റെയ്ഡും അറസ്റ്റും ഇതിന്റെ ഭാഗമാണെന്നും ആര്‍ രാജഗോപാല്‍ പറഞ്ഞു. പരസ്പരം ആക്രമിച്ചു നശിപ്പിക്കുന്ന ഞണ്ടുകളെ പോലെയാണ് ഇന്ന് രാജ്യത്തെ മാധ്യമപ്രവര്‍ത്തകരുടെ അവസ്ഥ. ഇപ്പോഴത്തെ സൂചനകള്‍ കണ്ട് ഇനിയെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി നിന്നില്ലെങ്കില്‍ നാശമായിരിക്കും ഫലം എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Also Read: കുവൈത്തില്‍ സര്‍ക്കാര്‍ കരാറുകള്‍ നല്‍കുന്നതില്‍ ജനസംഖ്യാ പരിഷ്‌കരണ കമ്മിറ്റി അംഗീകാരം നല്‍കി

കോര്‍പ്പറേറ്റുകളെ ഉപയോഗിച്ച് മാധ്യമങ്ങളെ കൈപിടിയില്‍ ഒതുക്കാനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നത്. കോര്‍പ്പറേറ്റ് കമ്പനികളുടെ മാധ്യമ സ്ഥാപനങ്ങളില്‍ സ്വാതന്ത്ര്യമില്ലാതെ വരുമ്പോള്‍ പുറത്തു വന്നു സ്വതന്ത്രമായി മാധ്യമ പ്രവര്‍ത്തനം നടത്തിയ നിരവധി ജേണലിസ്റ്റുകള്‍ ഉണ്ട്. ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം നടത്താന്‍ അവസരമില്ലെന്ന് പറഞ്ഞ് മറ്റൊരു കോര്‍പ്പറേറ്റ് സ്ഥാപനത്തില്‍ പോയി ജോലി ചെയ്യുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ടെലഗ്രാഫിന്റെ എഡിറ്റര്‍ സ്ഥാനത്തുനിന്നും നീക്കിയതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News