
തിരുവനന്തപുരത്ത് ചികിത്സ ലഭിക്കാതെ വീണ്ടും ഒരു രോഗി മരിച്ചു. നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന രാജേഷ് (55) ആണ് മരിച്ചത്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലാണ് സംഭവം.ഇന്ന് രാത്രി 7മണിയോടെയാണ് സംഭവം. രോഗിയെ കൊണ്ടുവന്ന് ഡോക്ടറെ കാണിക്കാൻ ശ്രമിക്കുകയും ഹാർട്ട് അറ്റാക്കാണെന്ന് പറയുകയും ചെയ്തിട്ടും സെക്യൂരിറ്റി രോഗിയെ അകത്തേക്ക് കയറ്റി വിട്ടില്ല. അരമണിക്കൂറോളം കഴിഞ്ഞാണ് പരിശോധിക്കാൻ ഡോക്ടർ തയ്യാറായത്.
also read:‘മാരിടൈം ബോർഡ് പിരിച്ചുവിട്ടത് അദാനി സേവ ലക്ഷ്യമിട്ട്’; യുഡിഎഫ് സർക്കാരിനെതിരെ ഐഎൻഎൽ
നെഞ്ചുവേദന അനുഭവപ്പെട്ട രോഗിയെ അയൽവാസി ഒരു ഓട്ടോയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇസിജി എടുക്കാനോ മറ്റു ചികിത്സകൾ നൽകാനോ ആശുപത്രി അധികൃതർ തയ്യാറായില്ലെന്നും കൂടെ വന്നായാൾ മാധ്യമങ്ങളോട് പറഞ്ഞു. രോഗിയുടെ വീടും ആശുപത്രിയും തമ്മിൽ അരക്കിലോമീറ്റർ അകലം മാത്രമേയുള്ളൂ.
ENGLISH SUMMARY : Another patient has died in Thiruvananthapuram after failing to receive medical treatment. The deceased is Rajesh (55), a resident near the Neyyattinkara railway station. The incident occurred at Neyyattinkara General Hospital around 7 PM today. Despite the patient being brought in and the staff being informed that he was suffering a heart attack, security personnel did not allow him inside. It took about half an hour before a doctor agreed to examine him.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

