
2023-24 കാലഘട്ടത്തിലെ കണക്കനുസരിച്ച്, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ വരെയുള്ള കേരളത്തിലെ സർക്കാർ ആശുപത്രികളിൽ 11.29 കോടി ആളുകളാണ് ചികിത്സ തേടിയിട്ടുള്ളത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ചികിത്സാ പിഴവ് സംബന്ധിച്ച് ആകെ വെറും 47 പരാതികൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതും. ഇതിൽ 26 എണ്ണം മെഡിക്കൽ കോളേജുകളുമായി ബന്ധപ്പെട്ടവയാണ്.
ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസേർച്ചിന്റെ കണക്കുപ്രകാരം, രാജ്യവ്യാപകമായി പൊതു-സ്വകാര്യ ആശുപത്രികളിൽ പ്രതിവർഷം 52 ലക്ഷം ചികിത്സാ പിഴവ് പരാതികൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ചികിത്സാ പിഴവ് മൂലം ഒരു വർഷം ഏകദേശം 98,000 മരണങ്ങൾ സംഭവിക്കുന്നുണ്ടെന്നും, ഇതിൽ ഭൂരിഭാഗവും ശസ്ത്രക്രിയയിലെ പിഴവുകൾ മൂലമാണെന്നും റിപ്പോർട്ടിൽ വ്യക്തമാണ്. പഞ്ചാബ് (24%), പശ്ചിമ ബംഗാൾ (17%), മഹാരാഷ്ട്ര (16%), തമിഴ്നാട് (11%) എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ പരാതികൾ ഉയരുന്നത്.
Also read: ജെ.എൻ.യു വൈസ് ചാൻസലർ രാജിവെക്കണം; പ്രതിഷേധവുമായി എസ്എഫ്ഐ
കേരളത്തിൽ ചികിത്സാ പിഴവ് സംബന്ധിച്ച പരാതികൾ ഏകദേശം 5 ശതമാനത്തോളമാണ്. എങ്കിലും, കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പരാതികളിൽ 92.64 ശതമാനവും സ്വകാര്യ ആശുപത്രികളിൽ നിന്നുള്ളതാണ്. എന്നാൽ, സർക്കാർ ആശുപത്രികളിലെ ചെറിയ പിഴവുകൾ പോലും മാധ്യമങ്ങൾ വലിയ രീതിയിൽ പെരുപ്പിച്ചു കാട്ടുകയാണ്.
ഇത്തരം വാർത്തകൾ ജനങ്ങളിൽ ആശങ്കയാണ് ഉണ്ടാക്കുന്നതെന്ന് പറയുന്ന നിങ്ങളും മറന്നുപോകരുത്. സർക്കാർ ആശുപത്രികളുടെ ഏതാനും വീഴ്ചകളെ പൊലിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണ് നിലവിൽ നടക്കുന്നത്. വസ്തുതകൾ മറച്ചുവെയ്ക്കുമ്പോൾ കണക്കുകൾ സത്യം വിളിച്ചുപറയുമെന്ന് കള്ളം പ്രചരിപ്പിക്കുന്നവർ മറന്നുപോകരുത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


