തമിഴ്‌നാട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി

തമിഴ്‌നാട്ടിലെ കന്യാകുമാരി കുലശേഖരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. തൂത്തുക്കുടി സ്വദേശി ശിവകുമാറിന്റെ മകള്‍ സുകൃത(27)യെയാണ് ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. രണ്ടാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് സുകൃത.

Also Read : ശ്രീലങ്കയെ വിറപ്പിച്ച് ദക്ഷിണാഫ്രിക്കയുടെ സെഞ്ചുറി വേട്ട

കഴിഞ്ഞദിവസം ക്ലാസില്‍ പോകാതിരുന്ന പെണ്‍കുട്ടി ഹോസ്റ്റല്‍ മുറിയില്‍ കിടക്കുകയായിരുന്നു. തുടര്‍ന്ന് രാത്രി മറ്റുവിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റലില്‍ തിരിച്ചെത്തിയപ്പോഴാണ് സുകൃതയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അധ്യാപകരുടെ മാനസിക പീഡനമാണ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് ആരോപണം.

Also Read : കാലുറക്കുന്നില്ല, സിനിമകളുടെ വിജയത്തിൽ മദ്യപാനം; ആമിർഖാന്റെ വീഡിയോ വൈറൽ

പൊലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ വിദ്യാര്‍ത്ഥിനി മൂന്ന് അധ്യാപകരുടെ പേരുകള്‍ എഴുതിയിട്ടുണ്ടെന്നാണ് വിവരം. മൃതദേഹം നാഗര്‍കോവിലിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കുലശേഖരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News