വി കെ പ്രകാശ് – മീരാജാസ്മിൻ പുതിയ ചിത്രം “പാലും പഴവും ” ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

മീരാ ജാസ്മിനും അശ്വിൻ ജോസും നായികയും നായകനുമായി അഭിനയിക്കുന്ന “പാലും പഴവും” എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. മീരാ ജാസ്മിന്റെ ജന്മദിനമായ ഇന്ന് ആണ് ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്. 2 ക്രിയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്ന് നിർമ്മിച്ച് വി. കെ.പ്രകാശ് സംവിധാനം ചെയ്തു

ALSO READ: ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാകാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
പേര് സൂചിപ്പിക്കുന്നതുപോലെ ഒരു കംപ്ലീറ്റ് കോമഡി എന്റർടെയ്നറാണ് ചിത്രം. ശാന്തി കൃഷ്ണ, അശോകൻ,മണിയൻപിള്ള രാജു,നിഷ സാരംഗ്,മിഥുൻ രമേഷ്,സുമേഷ് ചന്ദ്രൻ,ആദിൽ ഇബ്രാഹിം,രചന നാരായണൻകുട്ടി,ഷിനു ശ്യാമളൻ, തുഷാര,ഷമീർ ഖാൻ,ഫ്രാൻങ്കോ ഫ്രാൻസിസ്,വിനീത് രാമചന്ദ്രൻ , രഞ്ജിത്ത് മണമ്പ്രക്കാട്ട്,അതുൽ റാം കുമാർ,പ്രണവ് യേശുദാസ്,ആർ ജെ സൂരജ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.

കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം റിലീസിന് തയ്യാറെടുക്കുന്നു.ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ആഷിഷ് രജനി ഉണ്ണികൃഷ്ണൻ ആണ്.ഛായാഗ്രഹണം രാഹുൽ ദീപ്.എഡിറ്റർ പ്രവീൺ പ്രഭാകർ.സംഗീതം സച്ചിൻ ബാലു, ജോയൽ ജോൺസ് , ജസ്റ്റിൻ – ഉദയ്. വരികൾ സുഹൈൽ കോയ,നിതീഷ് നടേരി, വിവേക് മുഴക്കുന്ന് , ടിറ്റോ പി തങ്കച്ചൻ.പശ്ചാത്തല സംഗീതം ഗോപി സുന്ദർ.സൗണ്ട് ഡിസൈനർ സിനോയ് ജോസഫ്.പ്രൊഡക്ഷൻ ഡിസൈനർ സാബു മോഹൻ.മേക്കപ്പ് ജിത്ത് പയ്യന്നൂർ. കോസ്റ്റ്യൂം ആദിത്യ നാനു.ചീഫ് അസോസിയേറ്റ് ഡയറക്ടർ ആശിഷ് രജനി ഉണ്ണികൃഷ്ണൻ. അസോസിയേറ്റ് ഡയറക്ടർസ് ബിബിൻ ബാലചന്ദ്രൻ , അമൽരാജ് ആർ.പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശീതൾ സിംഗ്.ലൈൻ പ്രൊഡ്യൂസർ സുഭാഷ് ചന്ദ്രൻ പ്രൊജക്റ്റ്‌ ഡിസൈനർ ബാബു മുരുഗൻ പി ആർ ഓ മഞ്ജു ഗോപിനാഥ്.സ്റ്റിൽസ് അജി മസ്കറ്റ്. ഡിസൈൻസ് യെല്ലോ ടൂത്ത്സ് .

ALSO READ: മഞ്ജു പത്രോസ് വീണ്ടും ബിഗ് ബോസിലേക്ക് പോകുമോ? ‘എനിക്ക് വേണ്ടത് പണമായിരുന്നു’ മറുപടി വൈറലാകുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News