ഇന്ത്യൻ വിപണിയിൽ ഐ പി ഓകളുടെ കുത്തൊഴുക്ക്; പ്രാരംഭ ഓഹരി വില്പനക്കൊരുങ്ങി മീഷോയും

meesho ipo

വമ്പൻ ഐപിഒയുമായി എത്തി വിപണിയിൽ ട്രെൻഡ് ആയ എച്ച്ഡിബി ഫിനാൻഷ്യലിന്‍റെ എൻട്രിക്ക് ശേഷം ഇന്ത്യൻ വിപണിയിൽ ഐ പി ഓകളുടെ കുത്തൊഴുക്ക്. ഇകോമേഴ്സ് കമ്പനിയായ മീഷോ അടക്കം പ്രമുഖ സ്റ്റാർട്ടപ്പുകൾ ഐ പി ഓക്ക് ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. സംഘർഷങ്ങളും ആശങ്കകളും ഒഴിഞ്ഞ് ആഗോള വിപണി സന്തുലിതാവസ്ഥ പ്രാപിക്കുന്നതിന്‍റെ സൂചനകളും ഐപിഒകൾക്ക് പ്രതീക്ഷയാണ്. വിപണിയിൽ നിന്ന് 18,000 കോടി രൂപയാണ് സ്റ്റാർട്ടപ്പുകള്‍ സമാഹരിക്കാൻ ലക്ഷ്യമിടുന്നത്.

കുറഞ്ഞ ചെലവിലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീഷോ, സെബിയിൽ ഐപിഒ വഴി പ്രാഥമിക മൂലധനമായി 4,250 കോടി രൂപ സമാഹരിക്കുന്നതിനായി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആർഎച്ച്പി) ഫയൽ ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.

ALSO READ;രണ്ട് വർഷം കൊണ്ട് നേടിയ ലാഭം 36000 കോടി: ഒടുവിൽ പൂട്ടിട്ട് സെബി; വിപണിയെ പിടിച്ചു കുലുക്കി ജെയിൻ സ്ട്രീറ്റ് വിവാദം

ക്യുവർ ഫുഡ്, പൈൻലാബ്സ്, വേക്ഫിറ്റ്, ഷാഡോഫ്ക്സ് എന്നിവയടക്കം നിരവധി കമ്പനികളാണ് സെബിയിൽ ഡ്രാഫ്റ്റ് സമർപ്പിച്ച് കാത്തിരിക്കുന്നത്. ഇതിൽ പൈൻ ലാബ്സ് 2600 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. ലെൻസ് കാർട്ട്, ഒയോ, സെപ്റ്റോ തുടങ്ങിയ അറിയപ്പെടുന്ന സ്റ്റാർട്ടപ്പുകളും വിപണിയിലേക്ക് ചുവട് വക്കാനുള്ള തയാറെടുപ്പിലാണ്.

എച്ച് ഡി എഫ് സി ബാങ്കിന്‍റെ അനുബന്ധ സ്ഥാപനമായ എച്ച് ഡി ബി ഫിനാൻഷ്യൽ സർവീസസിന്‍റെ ഐപിഒ ആയിരുന്നു വിപണിയിൽ ഓളം സൃഷ്ടിച്ച ഐപിഒ. 12,500 കോടി രൂപയായിരുന്നു ലക്ഷ്യം. ട്രേഡിംഗ് തുടങ്ങിയപ്പോൾ 14 ശതമാനത്തിലധികം ഉയർന്ന് മികച്ച പ്രകടനവും കമ്പനി കാ‍ഴ്ച വച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News