
ഒറ്റപ്പാലം മീറ്റ്നയിൽ പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ 2 പേർക്കു വെട്ടേറ്റ സംഭവത്തിൽ 2 പേർ അറസ്റ്റിൽ. മീറ്റ്ന താഴത്തേതിൽ വിവേക്, വടക്കേതിൽ പുത്തൻവീട്ടിൽ ഷിബു എന്നിവരാണു പിടിയിലായത്. ഒറ്റപ്പാലം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ രാജ് നാരായണനും സംഘർഷം നടന്ന സ്ഥലത്തു നിന്നു കസ്റ്റഡിയിലായ അക്ബറിനുമാണു പരുക്ക്.
ALSO READ: വനഭൂമി പട്ടയം വിതരണം ചെയ്യാൻ ചരിത്ര നടപടിയുമായി എൽഡിഎഫ് സർക്കാർ
കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടോടെ അക്ബറിൻ്റെ വീടിനു സമീപമായിരുന്നു അക്രമസംഭവങ്ങൾ. അക്‌ബറും സുഹൃത്തുക്കളായ കൃഷ്ണനും രതീഷും ചേർന്നു മദ്യലഹരിയിലിരിക്കെയായിരുന്നു ആദ്യ സംഘർഷം. കൃഷ്ണനും രതീഷും ആക്രമിക്കപ്പെട്ടതറിഞ്ഞാണു പൊലീസ് സ്ഥലത്തെത്തിയത്. ഇതിനിടെ സ്ഥലത്തെത്തിയ വിവേകും ഷിബുവും അക്ബറിനെ ആക്രമിച്ചു. തടയാൻ ശ്രമിച്ചപ്പോഴായിരുന്നു പൊലീസിനു നേരെ അതിക്രമം.
ALSO READ: കെഎസ്ആർടിസി ജീവനക്കാർക്ക് സന്തോഷവാർത്ത; ഒറ്റത്തവണയായി ശമ്പള വിതരണം ആരംഭിച്ചു
കഴിഞ്ഞമാസം മറ്റൊരു തർക്കത്തിനിടെ കുത്തേറ്റ വിവേക് ചികിത്സയിലായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here