മുംബൈയില്‍ വിസ്മയക്കാഴ്ചയായി മെഗാ തിരുവാതിര

മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി മൂവായിരത്തോളം വനിതകളാണ് പരമ്പരാഗത തിരുവാതിര ഗാനത്തിന്റെ ഈണത്തിലും താളത്തിലും ഗുരുദേവകൃതികള്‍ക്കൊപ്പം ചുവടുകള്‍ വച്ചത്. വിനായകാഷ്ടകം, കുണ്ഡലിനിപ്പാട്ട്, അദ്വൈതദീപിക, ജാതിനിര്‍ണയം, ജാതിലക്ഷണം എന്നീ ഗുരുദേവ കൃതികളിലെ വരികളായിരുന്നു മെഗാ തിരുവാതിരക്കായി ചിട്ടപ്പെടുത്തിയത്

സ്ത്രീകളെ അകത്തളങ്ങളില്‍ നിന്ന് അരങ്ങിലെത്തിക്കുകയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ സംഘടനയിലെ വനിതാ വിഭാഗത്തിന്റെ പങ്കാളിത്തം ശക്തിപ്പെടുത്തുകയുമാണ് സമിതി ലക്ഷ്യമിടുന്നതെന്ന് എം ഐ ദാമോദരന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

അഞ്ചു മണി മുതല്‍ യുണിറ്റ് അടിസ്ഥാനത്തില്‍ ഗ്രൂപ്പുകളായി വനിതകള്‍ മൈതാനത്ത് പ്രത്യേകം അടയാളപ്പെടുത്തിയ വരികളില്‍ അണി നിരക്കാന്‍ തുടങ്ങി. മന്ദിര സമിതി ജനറല്‍ സെക്രട്ടറി ഓ കെ പ്രസാദ് മെഗാ തിരുവാതിരയെ സദസ്സിന് പരിചയപ്പെടുത്തി. സമിതിയുടെ വിവിധ യൂണിറ്റുകള്‍ വഴിയാണ് ഏകോപനം നിര്‍വഹിച്ചത്.

Also Read : വന്യജീവി ആക്രമണങ്ങളില്‍ സംസ്ഥാനങ്ങള്‍ സ്വീകരിച്ച നടപടികളില്‍ കേരളം മുന്നില്‍

പത്ത് മിനിറ്റ് നീണ്ട മെഗാ തിരുവാതിരക്ക് പരിസമാപ്തി കുറിക്കുമ്പോള്‍ കാണികളുടെ നീണ്ട കരഘോഷത്തിനൊപ്പം വിവിധ വര്‍ണങ്ങളിലുള്ള ബലൂണുകളും വാനോളം ഉയര്‍ന്ന് പൊങ്ങി കലാകാരികള്‍ക്ക് അഭിനന്ദനം ചൊരിഞ്ഞു. മുംബൈയിലെ തിരക്ക് പിടിച്ച യാന്ത്രിക ജീവിതത്തില്‍ നിന്നും സമയം കണ്ടെത്തിയാണ് ചിട്ടയായ ഏകോപനത്തിലൂടെ മൂവായിരത്തോളം കലാകാരികള്‍ കേരളത്തിന്റെ തനത് കലയെ മഹാനഗരത്തില്‍ അവിസ്മരണീയമാക്കിയത്.

മുംബൈ നഗരത്തില്‍ ഇതാദ്യമായാണ് ഇതര ഭാഷക്കാരടങ്ങുന്ന കലാകാരികള്‍ കേരളത്തിന്റെ തനത് സംഘ നൃത്തത്തിനായി ഗുരുദേവ കൃതികള്‍ക്കൊപ്പം കേരളത്തിന്റെ തനത് സംഘനൃത്തത്തിന് ചുവടുകള്‍ വയ്ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News