
മധുവിധുവിന് പോയ നവവരനെ ഭാര്യ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 29 കാരനായ രാജാ രഘുവംശിയെ കൊലപ്പെടുത്തിയത് അതിക്രൂരമായാണെന്ന് പൊലീസ് റിപ്പോർട്ട്. വലിയ ഗൂഢാലോചനക്ക് ശേഷമാണ് ഭാര്യ സോനവും ആണ്‍സുഹൃത്ത് രാജ് കുശ്വാഹയും കൊലപാതകം നടത്തിയത്. മധുവിധുവിന് പോകുന്നതിന് മൂന്ന് ദിവസം മുന്‍പ് ഇരുവരും 6 മണിക്കൂറോളം കൊലപാതകം ആസൂത്രണം ചെയ്തു.
ഒരു പ്രാദേശിക ഗൈഡിന്‍റെ മൊഴിയാണ് കേസിൽ നിർണായകമായത്. അമസിലേക്കും മേഘാലയിലെക്കും ടിക്കറ്റ് സോനം ബുക്ക് ചെയ്തിരുന്നു. എന്നാൽ മടക്ക യാത്രക്കുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നില്ല. രാജാ രഘുവംശിയെ കൊല ചെയ്യാൻ കാമുകൻ രാജ് കുശ്വാഹ കൊട്ടേഷൻ സംഘത്തെ ഏര്‍പ്പെടുത്തി.
ക്വട്ടേഷൻ സംഘം ഗുവാഹത്തിയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങി മേഘാലയിലെത്തി. ട്രക്കിങ് നടത്താൻ പോകുന്ന വിവരം ക്വട്ടേഷന് സംഘത്തെ സോനം അറിയിച്ചു. രാജ രഘുവംശിയെ കാട്ടിനുള്ളിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം ഉപേക്ഷിക്കുന്നത് സോനം നോക്കി നിന്നു. കൊലപാതകം നടന്ന സ്ഥലത്തിന് സമീപം ആൺസുഹൃത്ത് രാജിനും മൂന്ന് അക്രമികൾക്കും പിന്നിൽ യുവതി നടക്കുന്നത് കണ്ടതായി ഒരു പ്രാദേശിക ഗൈഡ് പൊലീസിനു മൊഴി നൽകിയതാണ് ഈ കേസിൽ നിർണ്ണായക വഴിത്തിരിവ് ആയത്.
പിന്നീട് മേഘാലയ മധ്യപ്രദേശ് പൊലീസുകൾ സംയുക്തമായി കേസ് അന്വേഷണം ആരംഭിച്ചു. സോനത്തിന്റെ ഫോണ്‍ രേഖകള്‍ അന്വേഷണത്തില്‍ നിര്‍ണായകമായി. ഇരുവരെയും കാണാതായതിന് ശേഷം രാജ് കുശ്വാഹയുമായി സോനം സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. മെയ് 11നായിരുന്നു സോനത്തിന്‍റെയും രാജയുടെയും വിവാഹം. മെയ് 23ന് ഇരുവരും മേഘാലയയില്‍ മധുവിധുവിനായി എത്തി. നിലവില്‍ നാല് പേരാണ് കേസില്‍ അറസ്റ്റിലായത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here