
മേഘാലയ ഹണിമൂണ്‍ കൊലപാതക കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്തതോടെ സംഭവത്തിന്റെ ചുരുളഴിയുന്നു. ഹണിമൂണ്‍ യാത്രയ്ക്കായി സോനം രഘുവംശിയും ഭര്‍ത്താവും യാത്ര തിരിക്കുമ്പോള്‍ ഇവരെ പിന്തുടര്‍ന്ന് വാടകക്കൊലയാളികളും ഉണ്ടായിരുന്നു. സോനത്തിന്റെ കാമുകന്‍ രാജ് കുശ്വാഹയാണ് വാടക കൊലയാളികളെ ഏര്‍പ്പാടാക്കിയത്. വാടകക്കൊലയാളികള്‍ക്ക് രാജ് കുശ്വാഹ കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതായും വ്യക്തമായിട്ടുണ്ട്. ഷില്ലോങ്ങിലേക്ക് രാജ് പോയില്ലെങ്കിലും ഇന്‍ഡോറില്‍ ഇരുന്നാണ് ദമ്പതികളുടെ യാത്ര സംബന്ധിച്ച് വാടകക്കൊലയാളികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയത്.
ALSO READ: ‘ഭാരതീയൻ ആയിട്ട് ഭാരതത്തിന് വേണ്ടിയാണ് സംസാരിക്കാൻ പോയത്, വിവാദങ്ങൾക്ക് മറുപടി പിന്നീട്’: ശശി തരൂർ
രാജയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യ സോനവും കാമുകനും ഉള്‍പ്പെടെ നാല് പേരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദമ്പതികളെ കാണാതായതോടെയാണ് സംഭവം പുറലോകമറിഞ്ഞത്. പിന്നീട് സോനത്തിന്റെ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിച്ച ‘കാണാതായ’ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംഭവത്തില്‍ വ്യക്തതയുണ്ടായത്.
മെയ് 23ന് മധുവിധു ആഘോഷിക്കുന്നതിനിടെ രാജ രഘുവംശി (29), ഭാര്യ സോനം (24) എന്നിവരെ കാണാതായതായി വാര്‍ത്തള്‍ വന്നു. ഒരാഴ്ചയ്ക്ക് ശേഷം, രാജയുടെ മൃതദേഹം ഒരു മലയിടുക്കില്‍ നിന്ന് കണ്ടെത്തി. മൃതദേഹം കണ്ടെത്തി ഒരാഴ്ചയ്ക്ക് ശേഷം ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍നിന്ന് സോനത്തിനുവേണ്ടി പൊലീസ് തിരച്ചില്‍ നടത്തി.
ALSO READ: നടുക്കടലിലെ അപകടത്തിനും കുറ്റം മുഖ്യമന്ത്രിക്ക്; വിചിത്ര പ്രതിഷേധവുമായി യുഡിഎഫ്
രാജയുടെ കൊലപാതകത്തിലേക്ക് നയിച്ചത് സോനുടെ പ്രണയബന്ധമാണെന്ന് മേഘാലയ പൊലീസ് കണ്ടെത്തി. കാമുകന്‍ രാജ് കുശ്വാഹയുമായി ചേര്‍ന്ന് അവര്‍ കൊലപാതകം ആസൂത്രണം ചെയ്തതായി അന്വേഷണത്തില്‍ വ്യക്തമായി. അന്വേഷണം നടക്കുന്നതിനിടെ ജൂണ്‍ എട്ടിന് സോനം കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് രാജ് കുശ്വാഹയും രണ്ടു വാടകക്കൊലയാളികളും അറസ്റ്റിലായി.
സോനത്തിന്റെ ഫോണ്‍ രേഖകള്‍ അന്വേഷണത്തില്‍ നിര്‍ണായകമായി. ഇരുവരെയും കാണാതായതിന് ശേഷം രാജ് കുശ്വാഹയുമായി സോനം സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here