വിവാഹേതര ബന്ധം ആരോപിച്ച് മേഘാലയയില്‍ യുവതിയെ ക്രൂരമായി മർദിച്ച് യുവാക്കൾ; പ്രതികരിക്കാതെ നോക്കി നിൽക്കുന്ന ആൾക്കൂട്ടം: വീഡിയോ

വിവാഹേതര ബന്ധം ആരോപിച്ച് മേഘാലയയില്‍ യുവതിയെ ക്രൂരമായി മർദിച്ച് യുവാക്കൾ. വെസ്റ്റ് ഗാരോ ഹില്‍സിലെ ദാദേങ്‌ഗ്രെയില്‍ ആണ് സംഭവം. കുടുംബാംഗങ്ങളും നാട്ടുകാരുമായ യുവാക്കൾ ചേര്‍ന്ന് യുവതിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ALSO READ: ‘ബിഹാറിൽ വീണ്ടും പാലം തകർന്നു, 10 ദിവസത്തിനിടെ നാലാമത്തെ സംഭവം’; അപ്പൊ ഇതായിരുന്നല്ലേ ഈ ഗ്യാരന്റിയെന്ന് സമൂഹ മാധ്യമങ്ങളിൽ പരിഹാസം

വിവാഹേതര ബന്ധം ആരോപിച്ചുകൊണ്ടുള്ള നാട്ടുകൂട്ടത്തില്‍ എത്തിച്ചേര്‍ന്ന യുവതിയെ ആളുകള്‍ നോക്കിനില്‍ക്കെ നാല്‍വര്‍ സംഘം വടികൾ എടുത്ത് ആക്രമിക്കുകയായിരുന്നു. യുവതിയുടെ മുടിയില്‍ പിടിച്ച് വലിച്ചിഴക്കുന്ന ഇവർ ക്രൂരമായാണ് അക്രമം അഴിച്ചുവിടുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ യുവതിയുടെ ബന്ധുക്കളായ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ALSO READ: ‘കാള പെറ്റെന്ന് കേട്ടാൽ കയർ എടുക്കുകയല്ല, പാത്രവും എടുത്ത് പാല് കറക്കാൻ പോകുന്ന ആളായി പ്രതിപക്ഷ നേതാവ് മാറി’: ആൻ്റണി രാജു

അതേസമയം, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് മേഘാലയ നിയമസഭാ സമിതി അധ്യക്ഷയായ എം.എല്‍.എ സാന്താ മേരി ഷില്ല സംഭവത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. യുവതിക്ക് നേരെയുള്ള ആക്രമണത്തിന് പിന്നാലെ, വനിതകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ ശക്തമായി എതിര്‍ക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലെയും പൊലീസ് മേധാവിയ്ക്ക് മേരി ഷില്ല നിര്‍ദേശം നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News