
കോഴിക്കോട് വടകര, അഴിയൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ശ്രദ്ധേയനായ എഴുത്തുകാരനുമായ മേഘനാദൻ അഴിയൂരിന്റെ രണ്ടാമത്തെ കവിതാ സമാഹാരമായ “തറപറയും” പ്രകാശനം ചെയ്തു. വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ ഓർമ്മച്ചെപ്പിന്റെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രശസ്ത എഴുത്തുകാരനും വന്യജീവി ഫോട്ടോഗ്രാഫറുമായ അസീസ് മാഹി പുസ്തക പ്രകാശനം നിർവഹിച്ചു.
Also Read: കോഴിക്കോട് യുവാവിനെ മർദ്ദിച്ച സംഭവത്തിൽ മൂന്ന് ഹോട്ടൽ ജീവനക്കാർക്കെതിരെ പേരാമ്പ്ര പോലീസ് കേസെടുത്തു
ചടങ്ങിൽ ചിത്രകാരൻ രമേശ് രഞ്ജനം ആദ്യപ്രതി ഏറ്റുവാങ്ങി. മനുഷ്യാനുഭവങ്ങളുടെയും പ്രകൃതിയുടെയും വൈവിധ്യമാർന്ന ഭാവങ്ങൾ ഉൾക്കൊള്ളുന്ന മേഘനാദന്റെ കവിതകൾ ആധുനിക മലയാള കവിതാ ശാഖയ്ക്ക് മുതൽക്കൂട്ടാണെന്ന് പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് അധ്യാപകൻ വി പി പ്രഭാകരൻ അഭിപ്രായപ്പെട്ടു. മാധ്യമ പ്രവർത്തകൻ കെ എ റഹീം അധ്യക്ഷത വഹിച്ച ചടങ്ങിൽ, അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ലീല വിശിഷ്ടാതിഥിയായിരുന്നു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

