
ബംഗ്ലാദേശി മോഡലും മുന്‍ മിസ് എര്‍ത്ത് ബംഗ്ലാദേശുമായ മേഘ്‌ന ആലം അറസ്റ്റില്‍. രാജ്യത്തിൻ്റെ നയതന്ത്രബന്ധങ്ങൾക്ക് ഭീഷണിയെന്നാരോപിച്ചാണ് സ്‌പെഷ്യല്‍ പവര്‍ ആക്ട് പ്രകാരം മേഘ്‌നയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സൗദി അറേബ്യയുടെ നയതന്ത്ര ഉദ്യോഗസ്ഥനെക്കുറിച്ച് മേഘ്ന തെറ്റായവിവരങ്ങള്‍ പ്രചരിപ്പിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തകര്‍ക്കുകയും ചെയ്യുകയാണെന്ന കാരണത്താലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ സൗദി അറേബ്യയുടെ നയതന്ത്ര ഉദ്യോഗസ്ഥനെതിരെ മേഘ്‌ന ഒട്ടേറെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ഏപ്രില്‍ 9ന് ധാക്കയിലെ വീട്ടില്‍നിന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങള്‍ മേഘ്‌ന ഫേയ്‌സ്ബുക്ക് ലൈവിലൂടെ പങ്കുവച്ചിരുന്നു. ധാക്ക കോടതിയില്‍ ഹാജരാക്കിയ യുവതിയെ പിന്നീട് കാഷിംപുര്‍ ജയിലിലേക്ക് മാറ്റിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മേഘ്‌നയുടെ അറസ്റ്റിനെതിരേ പ്രതിഷേധവും വ്യാപകമായിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here