
ഇസ്രയേലിൻ്റെ ആക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് ടെഹ്റാനില്‍ കുടുങ്ങി ഇന്റര്‍ മിലാന്‍ ഫോര്‍വേഡ് മെഹ്ദി തരേമി. ഇതിനാൽ, അമേരിക്കയില്‍ നടക്കുന്ന ക്ലബ് ലോകകപ്പ് അദ്ദേഹത്തിന് നഷ്ടമാകും. കഴിഞ്ഞ ദിവസങ്ങളായി ഇറാനും ഇസ്രയേലും തമ്മിലുള്ള സൈനിക ആക്രമണങ്ങളെ തുടര്‍ന്ന് എല്ലാ ഇറാനിയന്‍ വിമാനത്താവളങ്ങളില്‍ നിന്നുമുള്ള വിമാനങ്ങള്‍ സർവീസ് നിര്‍ത്തിവച്ചിരിക്കുകയാണ്.
ലോസ് ഏഞ്ചല്‍സിലുള്ള ഇന്റര്‍ ടീമംഗങ്ങളോടൊപ്പം ശനിയാഴ്ച ചേരാനാണ് മെഹ്ദി തീരുമാനിച്ചിരുന്നത്. എന്നാൽ, ഷെഡ്യൂള്‍ ചെയ്ത വിമാനത്തില്‍ ഇറാനിലെ ഇന്റര്‍ ടീമംഗങ്ങള്‍ക്ക് പോകാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ചൊവ്വാഴ്ച ടെഹ്റാനില്‍ നടന്ന ഉത്തര കൊറിയയ്ക്കെതിരായ ഇറാന്റെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ തരേമി ഗോള്‍ നേടിയിരുന്നു. മത്സരത്തിൽ ഇറാൻ വിജയിച്ചിരുന്നു.
Read Also: ഇന്ത്യ- പാക് പോരാട്ടം വരുന്നു; മത്സരം വനിതാ ലോകകപ്പിൽ, കൊളംബോ വേദിയാകും
ഇറാനിയന്‍ വ്യോമാതിര്‍ത്തി വീണ്ടും തുറന്നാലും ബുധനാഴ്ച മോണ്ടെറിക്കെതിരായ ഇന്ററിന്റെ ഉദ്ഘാടന മത്സരം തരേമിക്ക് നഷ്ടമാകും. 32-കാരനായ താരം മറ്റ് മത്സരങ്ങളിലും പങ്കെടുക്കില്ലെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം പോര്‍ട്ടോയില്‍ നിന്നാണ് തരേമി ഇന്ററില്‍ ചേര്‍ന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here