മണിപ്പൂരിലെ മെയ്തെയ്-കുക്കി പ്രദേശങ്ങൾ രണ്ടായി വിഭജിക്കപ്പെട്ടു; ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അതത് വിഭാഗക്കാരുടെ പ്രദേശത്ത് കുടിയേറി

100 ദിവസങ്ങള്‍ കടന്നിട്ടും ശമനമില്ലാതെ തുടരുന്ന കലാപം മണിപ്പൂരിന് ഉണ്ടാക്കിയത് ഉണങ്ങാത്ത മുറിവുകളെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മെയ്തെയ്-കുക്കി പ്രദേശങ്ങൾ ഇതിനോടകം രണ്ടായി വിഭജിക്കപ്പെട്ടു. ഇംഫാൽ താഴ്‍വരയിൽ കുക്കികൾ ഇപ്പോൾ ഇല്ല. ഈ വിഭാഗത്തിൽപെട്ട മന്ത്രിയും എംഎൽഎമാരും ഉൾപ്പെടെയുള്ളവർ താഴ്‌വരയിൽ നിന്നു പലായനം ചെയ്തു.

കുക്കി വിഭാഗത്തിൽപ്പെട്ട മുതിർന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും ഇംഫാലിലേക്ക് തിരികെയെത്തിയിട്ടില്ല. ഡിജിപിയായിരുന്ന പി. ഡൊംഗൽ ഗുവാഹതിയിലാണുള്ളത്. ജോലിക്ക് ഹാജരാകാത്തവർക്കു ശമ്പളം നൽകില്ലെന്നു സർക്കാർ അറിയിച്ചിട്ടും ഉദ്യോഗസ്ഥർ മടങ്ങിയെത്താൻ തയാറായിട്ടില്ല.

ALSO READ: കോട്ടയം നഗരത്തിൽ സ്ത്രീയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതി പിടിയില്‍

ചുരാചന്ദ്പുർ, തെഗ്നോപാൽ, കാങ്പോക്പി തുടങ്ങിയ കുക്കി ഭൂരിപക്ഷ പ്രദേശങ്ങളിലെ മെയ്തെയ്കളും ഇംഫാലിലേക്കു പലായനം ചെയ്തിരിക്കുകയാണ്.

മുൻപു മെയ്തെയ്കൾ താമസിച്ചിരുന്ന സ്ഥലങ്ങളുടെ അവകാശത്തിനായിട്ടാണു ഫെഡറേഷൻ ഓഫ് സിവിൽ സൊസൈറ്റി ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ചുരാചന്ദ്പുർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് മാർച്ച് നടത്തുന്നത്. ചുരാചന്ദ്പുർ ബൊൽജാങിലെ സെറികൾചർ ഫാമിൽ കുക്കികളുടെ സംസ്കാരം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും മെയ്തെയ്കൾ ഇതു തടയാൻ ശ്രമിച്ചതു വൻ സംഘർഷത്തിനു കാരണമായിരുന്നു.

ചുരാചന്ദ്പുർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മെയ്തെയ്കൾക്കും അവകാശമുണ്ടെന്നും ഈ അവകാശം പുനസ്ഥാപിക്കുമെന്നും മെയ്തെയ് സംഘടനകൾ പറഞ്ഞു.

ALSO READ: സ്ഥിതി ഗുരുതരം; നൂഹിൽ ഇന്‍റർനെറ്റ് നിരോധനം നീട്ടി

ഇതിനിടെ, ഓഗസ്റ്റ് 21 ന് ആരംഭിക്കുന്ന മണിപ്പുർ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കരുതെന്ന് 8 ബിജെപി അംഗങ്ങൾ ഉൾപ്പെടെ 10 കുക്കി എംഎൽഎമാരോടും ഗോത്രസംഘടനകൾ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here