
യു എസിൽ മിനസോട്ടയിലെ ഡെമോക്രാറ്റിക് പാര്‍ട്ടി ജനപ്രതിനിധി മെലീസ ഹോര്‍ട്മാനും (55) ഭര്‍ത്താവ് മാര്‍ക്ക് ഹോര്‍ട്മാനും വെടിയേറ്റ് മരിച്ചു. മുന്‍ സ്പീക്കർ കൂടിയാണ് മെലീസ. മിനസോട്ട സെനറ്ററായ ജോണ്‍ ഹോഫ്മാനും (60) ഭാര്യയ്ക്കും വെടിയേറ്റു. ഇദ്ദേഹവും ഡെമോക്രാറ്റിക് നേതാവാണ്. ഇവര്‍ ചികിത്സയിലാണ്.
വാന്‍സ് ലൂഥര്‍ ബോല്‍ട്ടര്‍ എന്നയാളാണ് കൊല നടത്തിയതെന്നാണ് സംശയിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെ പൊലീസ് ഓഫീസറുടെ വേഷത്തിൽ വീടുകളിലെത്തി കതകില്‍ മുട്ടിവിളിച്ച് പുറത്തിറക്കി വെടിവയ്ക്കുകയായിരുന്നു. മുഖംമൂടി ധരിച്ചാണ് അക്രമിയെത്തിയത്. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
ആദ്യം ജോണ്‍ ഹോഫ്മാനെയും ഭാര്യയെയുമാണ് ആക്രമിച്ചത്. ശേഷം മെലീസ ഹോര്‍ട്മാന്റെ വീട്ടിലെത്തി വെടിയുതിര്‍ക്കുകയായിരുന്നു. 2019 മുതല്‍ കഴിഞ്ഞ ജനുവരി വരെ മിനസോട്ട ജനപ്രതിനിധി സഭയിലെ സ്പീക്കറായിരുന്നു മെലീസ. സംഭവസ്ഥലത്ത് പൊലീസും അക്രമിയും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതിനിടെ അക്രമി രക്ഷപ്പെട്ടു. ഇയാളുടെ വാഹനത്തില്‍ നിന്ന് രാഷ്ട്രീയ നേതാക്കളുടെ പട്ടിക കണ്ടെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here