ഇടുക്കിയിൽ കാണാതായ വനിതാ പഞ്ചായത്ത് മെമ്പറിനെ കണ്ടെത്തി

dhanya member

ഇടുക്കിയിൽ ബുധനാഴ്ച കാണാതായ മാങ്കുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ധന്യ ഗണേശനെ കണ്ടെത്തി. മാങ്കുളം പഞ്ചായത്ത് നാലാം വാര്‍ഡ് മെമ്പര്‍ ആയ ധന്യയെ മാങ്കുളം അൻപതാം മൈലിന് സമീപം ഒഴിഞ്ഞ വീടിന്റെ ബാത്‌റൂമിനുള്ളില്‍ അവശനിലയിലാണ് കണ്ടെത്തിയത്.

ധന്യയെ കാണാതായതിനെ തുടർന്ന് ഡ്രോൺ അടക്കമുള്ള ഉപകരണങ്ങളുടെ സഹായത്തോടെ പോലീസ് നടത്തിയ ഊർജിത പരിശോധനയിലാണ് കണ്ടെത്തിയത്. നിലവിൽ ധന്യയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുടുംബ വഴക്കിനെ തുടർന്ന് ആണ് ധന്യ വീടുവിട്ടിറങ്ങിയതെന്നാണ് പ്രാഥമിക നിഗമനം.

to be updated…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News