സഞ്ചാരങ്ങളെ സാഹിത്യത്തിലൂടെ വർണിച്ച എഴുത്തുകാരൻ; നിത്യസഞ്ചാരിയായ എസ്‌ കെ പൊറ്റക്കാട് ; ഓർമദിനം

മനസ്സിൽ പതിയാത്ത കാഴ്​ചകളെ​ വാക്കുകളിലൂടെ കാണിച്ചു തന്ന സാഹിത്യകാരൻ, സഞ്ചാരങ്ങളെ സാഹിത്യത്തിലൂടെ വർണിച്ച എഴുത്തുകാരൻ ,എസ് കെ പൊറ്റക്കാടിന്റെ 41 ആം ഓർമദിനമാണ് ഇന്ന്. സഞ്ചാര സാഹിത്യത്തിൽ മാത്രമല്ല നോവലുകളിലും ചെറുകഥകളിലുമെല്ലാം എസ് കെ കയ്യൊപ്പ് പതിപ്പിച്ച് എഴുത്തിന്റെ മാസ്മരിക ലോകം തീർത്ത കലാകാരനാണ്.

യാത്രകളെ വർണിക്കുമ്പോൾ അവിടേക്ക് പോയ അതേ അനുഭൂതി വായനക്കാരനിലും ഉണ്ടാക്കുന്ന എഴുത്തിന്റെ മാജിക് എസ് കെ ക്ക് അറിയാമായിരുന്നു. ഒരു ദേശത്തിന്റെ കഥ, ഒരു തെരുവിന്റെ കഥ എന്നിങ്ങനെ രണ്ടു പ്രധാന നോവലുകളില്‍ അടക്കം എസ് കെ യുടെ കൃതികളിൽ എല്ലാം ഈ മാജിക് പ്രകടമാണ്.

1913 ല്‍ കോഴിക്കോട് ആയിരുന്നു എസ്കെ പൊറ്റക്കാട് ജനിച്ചത്. യാത്രകൾ തന്നെയായിരുന്നു എസ് കെ യുടെ ജീവിതവും.ഒരു സഞ്ചാരിക്ക് വേണ്ട അന്വേഷണങ്ങള്‍ എല്ലാം അദ്ദേഹത്തിന്റെ സാഹിത്യത്തിലുമുണ്ട്. മനുഷ്യർക്ക് മാത്രമല്ല പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ചെടികള്‍ക്കും എല്ലാം ഭൂമിയിലും ഇടമുണ്ടെന്നു എസ് കെയുടെ രചനകൾ പ്രകടമാക്കി തന്നു. കഥ, കവിത, യാത്രാവിവരണം, നോവല്‍, നാടകം, ലേഖനം എന്നിങ്ങനെ എണ്‍പതോളം പുസ്തകങ്ങളിൽ എല്ലാം കാല്‍പ്പനിക സൗന്ദര്യം നിറഞ്ഞു നിന്നു. മലയാള സാഹിത്യത്തിലെ കഥയുടെ രാജശില്‍പ്പിയായി എസ് കെ വാഴ്ത്തപെട്ടു. മലയാളത്തിലെ ‘ജോൺഗന്തർ’ എന്നും ‘എംപയർ സ്റ്റേറ്റ് ബിൽഡിങ്​ ‘എന്നൊക്കെയാണ് സാഹിത്യലോകം എസ് കെ ക്ക് നൽകിയ വിശേഷണങ്ങൾ.’ നിത്യസഞ്ചാരി എന്ന വിശേഷണത്തിന് അർഹനായിരുന്ന എസ് കെ യുടെ ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്.

also read: ഹരിയാന വര്‍ഗീയ കലാപം: ദുരിതത്തിലായി മലയാളി വിദ്യാര്‍ത്ഥികള്‍

ഭൂഖണ്ഡങ്ങളുടെ അതിവിശാലമായ വിവരണങ്ങൾ എസ് കെ പൊറ്റക്കാട് തന്റെ സഞ്ചാരത്തിലൂടെ തുറന്നുകാട്ടി.ആഫ്രിക്ക, യൂറോപ്പ്,റഷ്യ, ലണ്ടന്‍ നോട്ട് ബുക്ക്, ബാലിദ്വീപ്, നേപ്പാള്‍ യാത്ര എന്നിങ്ങനെ സ്ഥലപ്പേരുകളുള്ള എസ്കെയുടെ പുസ്തകങ്ങൾ അതിനുദാഹരണമാണ്. യാത്രയെക്കാള്‍ ഓരോ ദേശത്തും അദ്ദേഹം കണ്ടെത്തിയത് തന്റെതായൊരു പുതുമയാണ്. പുതിയ അറിവുകളിലേക്കുള്ള പ്രയാണം കൂടിയാണത്​. ഇന്നു കാണുന്ന യാത്രവിവരണ സാഹിത്യങ്ങളുടെ എല്ലാം തുടക്കക്കാരൻ എസ് കെ തന്നെയായിരുന്നു.

also read: മണിപ്പൂരിൽ കൊള്ളയടിക്കപ്പെട്ട ആയുധങ്ങൾ തിരിച്ചുപിടിച്ച് പൊലീസ്; പരിശോധന തുടരുന്നു

കോഴിക്കോട് മിഠായിത്തെരുവിന്റെ കഥ പറയുന്ന ഒരു തെരുവിന്റെ കഥയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും ആത്മകഥാപരമായ നോവല്‍ ഒരു ദേശത്തിന്റ കഥയ്ക്ക് എസ്.കെയ്ക്കു ജ്ഞാനപീഠവും ലഭിച്ചു. 1982 ല്‍ ആഗസ്റ്റ് 6ന് 69-ാം വയസില്‍ ജീവിതത്തിന്റെ സഞ്ചാരലോകത്ത് നിന്നും അദ്ദേഹം വിടപറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News