ആ നടന്‍ എന്റെ കൂടെ അല്ലാതെ മറ്റാരുടെ കൂടെ അഭിനയിക്കുന്നതും എന്റെ മക്കള്‍ക്ക് ഇഷ്ടമല്ലായിരുന്നു: മേനക

മലയാളികളുടെ പ്രിയ നടിയായിരുന്നു മേനക. പഴയകാല മുന്നിര നായികമാരിൽ ഒരാളാണ് മേനക. തമിഴ് ചിത്രത്തിലൂടെയാണ് മേനക സിനിമ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്. 125 സിനിമകളിൽ മാത്രം മേനക നടിയായി അഭിനയിച്ചിട്ടുണ്ട്. അതിൽ കൂടുതലും മലയാള ചിത്രങ്ങളിലാണ് നടി അഭിനയിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ് ചിത്രങ്ങളിലും നടി തിളങ്ങിയിട്ടുണ്ട്.

അടുത്തിടെ ഒരു അഭിമുഖത്തിൽ നടി ശങ്കറിനൊപ്പമുള്ള തന്റെ അഭിനയ ജീവിതത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ്. താന്‍ ഏറ്റവും കൂടുതല്‍ അഭിനയിച്ചിരിക്കുന്നത് മമ്മൂട്ടിയുടെ കൂടെ ആണ്, എന്നാല്‍ എല്ലാവരും പറയുന്നത് മേനക – ശങ്കര്‍ എന്നാണെന്നും നടി പറയുന്നു. താന്‍ ശങ്കറിനോടൊപ്പം അഭിനയിക്കുന്നത് കാണാന്‍ നല്ല രസമാണെന്നും ശങ്കര്‍ വേറെ ആരുടെ കൂടെ അഭിനയിച്ചാലും തങ്ങള്‍ക്ക് ഇഷ്ടമല്ലെന്ന് തന്റെ മക്കള്‍ പറയുമായിരുന്നുവെന്നും മേനക കൂട്ടിച്ചേർത്തു.

Also read: ‘അല്ലേലും നമ്മുടെ കേരളം പൊളിയാണ് ! പുതിയ വിദ്യാഭ്യാസ മാറ്റങ്ങള്‍ നമ്മെ കൂടുതല്‍ ആധുനിക പൗരന്മാരാക്കട്ടെ’: മീനാക്ഷി

മേനകയുടെ വാക്കുകൾ:

‘ഞാന്‍ ഏറ്റവും കൂടുതല്‍ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചത് മമ്മൂക്കയുടെ കൂടെയാണ്. എന്നാലും എല്ലാവരും പറഞ്ഞത് ശങ്കര്‍ മേനക എന്നാണ്. ഈയിടെ ഞാന്‍ ശങ്കറിനോട് പറഞ്ഞു, ആളുകള്‍ ഇങ്ങനെയൊക്കെ പറയും എന്ന് അന്നേ അറിഞ്ഞിരുന്നുവെങ്കില്‍ നമുക്ക് കുറച്ചുകൂടെ പടങ്ങള്‍ ചെയ്യാമായിരുന്നുവെന്ന്.

എന്റെ മക്കള്‍ തന്നെ പറയാറുണ്ട്. അമ്മ ശങ്കര്‍ അങ്കിളിനോടൊപ്പം അഭിനയിക്കുന്നത് കാണാന്‍ നല്ല രസമാണ്. അങ്കിള്‍ വേറെ ആരുടെ കൂടെ അഭിനയിച്ചാലും ഞങ്ങള്‍ക്ക് ഇഷ്ടമല്ലെന്ന്. ഈയിടെ ഞാനൊരു കടയില്‍ ചെന്നു. ഒരുകാര്യം ചോദിച്ചാല്‍ തെറ്റിദ്ധരിക്കുമോ എന്ന് കടയുടമ ചോദിച്ചു. ‘സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഞങ്ങള്‍ കുട്ടികളൊക്കെ കരുതിയത് ശങ്കറും മേനകയും കല്യാണം കഴിക്കും എന്നായിരുന്നു’ എന്ന്.

അയാള്‍ പറയുന്നത് കേട്ട് ഞാനുറക്കെ ചിരിച്ചു. ഇതുപോലെ അന്നത്തെ പിള്ളേര്‍ക്കൊക്കെ നല്ല ഹരമായിരുന്നു ഞങ്ങളുടെ അഭിനയമെന്ന് ഞാന്‍ അറിയുന്നത് കുറെക്കഴിഞ്ഞായിരുന്നുവല്ലോ,’ മേനക പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali