
മാനസികാരോഗ്യത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിന് കേരളമാകെ കാല്‍നട പ്രചാരണവുമായി കോഴിക്കോട് സ്വദേശി. ഒന്നര മാസം കൊണ്ട് ആയിരത്തിലധികം കിലോമീറ്ററാണ് കാല്‍നടയായി താണ്ടിയത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 43 ദിവസം കൊണ്ട് താമരശ്ശേരി സ്വദേശി ആന്റണി ജോയ് നടന്ന് തീര്‍ത്തത് 1,072 കിലോമീറ്റര്‍ ആണ്.
കേരളത്തിലെ 14 ജില്ലകളിലൂടെയും കാല്‍നട യാത്ര കടന്നു പോയി. മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിക്കുന്ന 25,000 ലഘുലേഖകള്‍ യാത്രയ്ക്കിടെ ജനങ്ങള്‍ക്ക് കൈമാറി. വ്യക്തിത്വ വികസന പരിശീലന മേഖലയില്‍ 15 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ആന്റണി ജോയ്. ആരില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പുകള്‍ സ്വീകരിക്കാതെ സ്വന്തം ചെലവിലാണ് യാത്ര നടത്തിയത്. നിശ്ചയിച്ച സമയത്ത് കൃത്യമായി യാത്ര പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.
Read Also: 530 സീറ്റ് കൂടി വര്‍ധിക്കും; ആലപ്പുഴ വഴിയുള്ള വന്ദേഭാരത് 16 കോച്ചിലേക്ക് മാറും
യാത്രയ്ക്കിടെ ചില കേന്ദ്രങ്ങളില്‍ മാനസികാരോഗ്യത്തിന്റെ പ്രാധാന്യവുമായി ബന്ധപ്പെട്ട് ജനങ്ങളുമായി സംവദിക്കുന്ന പരിപാടികള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരം കഴക്കൂട്ടത്ത് മാര്‍ച്ച് 26ന് പ്രൊഫ. ഗോപിനാഥ് മുതുകാടാണ് കാല്‍നട യാത്രയുടെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചത്. മെയ് ഏഴിന് കാസര്‍ഗോഡ് യാത്ര സമാപിച്ചു. ഭാര്യ അനില ജോണി, സുഹൃത്തുക്കളായ ബിനിത് ഇ കെ, ധനേഷ് കെ എല്‍, റിജീഷ് പി കെ എന്നിവര്‍ ലഘുലേഖകള്‍ വിതരണം ചെയ്തും മറ്റു സഹായങ്ങള്‍ നല്‍കിയും ആന്റണിയുടെ യാത്രയെ അനുഗമിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here