‘മെന്റർ അധ്യാപകരെ പിരിച്ചുവിട്ടത്‌ മനുഷ്യത്വവിരുദ്ധം’, യുഡിഎഫ് സർക്കാരിന്റെ നടപടി പിൻവലിക്കണമെന്ന് സിപിഐഎം

CPIM

ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠന പിന്തുണ നൽകുന്നതിനുമായി എൽഡിഎഫ് സർക്കാർ നിയമിച്ച മെന്റർ അധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിട്ട യുഡിഎഫ് സർക്കാരിന്റെ നടപടി മനുഷ്യത്വ വിരുദ്ധവും ആദിവാസി വിഭാഗങ്ങളോടുള്ള ക്രൂരതയുമാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒമ്പത് വർഷമായി ജോലി ചെയ്യുന്ന ഗോത്രവിഭാഗക്കാരായ മുന്നൂറോളം അധ്യാപകരെയാണ് പിരിച്ചുവിട്ടത്.

ഇതിൽ 241 പേർ വയനാട്ടിലാണ്‌. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ ഏറ്റവും വിപ്ലവകരമായ നടപടിയായിരുന്നു രാജ്യത്ത് ആദ്യമായി വിദ്യാലയങ്ങളിൽ ഗോത്ര വിദ്യാർഥികൾക്കായുള്ള മെന്റർ അധ്യാപകരുടെ നിയമനം. ആദിവാസി വിദ്യർഥികൾക്ക് അവരുടെ ഭാഷയിൽ പഠിക്കാൻ സാധിച്ചു. വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറച്ചു.

also read:ജോസഫ് വാഴക്കന്റെ മകൾ ഗവൺമെന്റ് പ്ലീഡർ, യുഡിഎഫ് സ‍ർക്കാരിന്റെ ബന്ധുനിയമനം വിവാദത്തിൽ

ടിടിസിയും ബി എഡും കഴിഞ്ഞ പട്ടികവർഗക്കാർക്ക് ജോലിയും ലഭിച്ചു. ഒരേ സമയം ആദിവാസി വിദ്യാർഥികളുടെ വിദ്യാഭ്യാസ മുന്നേറ്റം ഉറപ്പാക്കുകയും ജോലി നൽകി ഗോത്ര കുടുംബങ്ങളെ സാമ്പത്തീകമായും സാമൂഹ്യമായും ഉയർത്തുകയും ചെയ്തു. ഏറ്റവും പിന്നാക്കമായ അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി വിഭാഗത്തിൽപ്പെട്ടവരാണ് അധ്യാപകരിൽ ഭൂരിഭാഗവും. ഇവരെയാണ്‌ യാതൊരു കാരണവുമില്ലാതെ പിരിച്ചുവിട്ടത്‌.

ഇത്‌ ആദിവാസി വിദ്യാർഥികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തെ തകർക്കും. ഇ‍ൗ ക്രൂരത തിരുത്തണം. പിരിച്ചുവിട്ട മുഴുവൻ അധ്യാപകരെയും തിരികെ ജോലിയിൽ പ്രവേശിപ്പിക്കണം. ഇവർ നടത്തുന്ന സമരത്തിന്‌ മുഴുവൻ ജനവിഭാഗങ്ങളും പിന്തുണ നൽകുമെന്നും ജില്ലാ സെക്രട്ടറിയറ്റ്‌ അഭ്യർഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News