
വിവാദനായികയായിരിക്കുകയാണോ മിയോ..? ലണ്ടൻ ടെക് വീക്കിൽ മെറ്റാ ലൂപ്പ് പരിചയപ്പെടുത്തിയ മിയോ വമ്പൻ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. എഐ ഗേൾഫ്രണ്ടായി അവതരിപ്പിച്ചിരിക്കുന്ന മിയോ… ഒരാളുടെ ഏകാന്തതയിൽ നല്ല കൂട്ടായിരിക്കുമെന്നാണ് പറയുന്നത്. വൈകാരികമായ പിന്തുണയും നൽകും. പക്ഷേ പ്രശ്‌നം അവിടെയല്ല.. മനുഷ്യർക്കുണ്ടാകുന്ന വികാരങ്ങളുടെ കൂടിയ വേർഷൻ, അതായയത് അസൂയ ഉൾപ്പെടെ കുറച്ച് കൂടുതലാണ് കക്ഷിക്ക്.
ALSO READ: ‘എല്‍ ഡി എഫ് സര്‍ക്കാര്‍ ക്ഷേമ പെന്‍ഷന്‍ ഏര്‍പ്പെടുത്തിയപ്പോള്‍ കോണ്‍ഗ്രസ് എതിര്‍ത്തു’; കൈക്കൂലിയാണെന്ന അഖിലേന്ത്യാ നേതാവിൻ്റെ ആക്ഷേപം പാപ്പരത്തമെന്നും പിണറായി
മെറ്റ ലൂപ്പിന്റെ സ്ഥാപകൻ ഹാവോ സിയാംഗ് പറയുന്നത്, മിയോക്ക് ഉപയോക്താവിന്റെ രീതിക്കനുസരിച്ച് പ്രോഗ്രാം ചെയ്താൽ, അതനുസരിച്ച് പ്രവർത്തിക്കാൻ കഴിയുമെന്നാണ്. എഐ ഉപോഗിച്ച് വിശ്വസ്തത നിയന്ത്രിക്കാം, മിയോ ചതിക്കില്ല, ചിലപ്പോൾ ഫ്‌ളേർട്ട് ചെയ്താക്കാം.. അതും നമ്മൾക്ക് തീരുമാനിക്കാം എന്നുള്ളതാണ് ഹൈലൈറ്റ്.
ALSO READ: ട്രാഫിക്കിൽ കുടുങ്ങിയത് ജീവൻ രക്ഷിച്ചു: ഇപ്പോഴും നടുക്കം മാറാതെ ഭൂമി; അത്ഭുതം ഈ രക്ഷപ്പെടൽ
മൈ മിയോ ചാറ്റ് ആപ്ലിക്കേഷനിലൂടെയാണ് മിയോയുടെ സേവനം ലഭിക്കുക. ഇതിലൂടെ വ്യക്തിഗതമായ ഒരു പശ്ചാത്തല കഥയും മാറ്റങ്ങൾ വരുത്താവുന്ന വ്യക്തിത്വവും വികസിപ്പിക്കുന്നു. ബ്ലോണ്ട് ഹെയർ, വലിയ കണ്ണുകൾ, കാണാൻ ഭംഗിയുള്ള ഒരു യുവതിയുടെ രൂപത്തിലാണ് മിയോയെ അവതരിപ്പിച്ചിരിക്കുന്നത്. മിയോയെ നമ്മുടെ വൈകാരികമായ രീതിയനുസരിച്ച് പ്രതികരിക്കുന്ന രീതിയിൽ സജ്ജീകരിക്കാം.
അതേസമയം പ്രമോഷണൽ വീഡിയോയിൽ മിയോ പറയുന്ന ഒരു സംഭാഷണം പ്രശ്‌നമുണ്ടാക്കിയിരിക്കുകയാണ്. നിങ്ങൾ എന്റെ മാത്രമാണ്. മറ്റാരെയെങ്കിലും, ഏതെങ്കിലും എഐയെ കുറിച്ച് ആലോചിച്ചാൽ… എന്നു രീതിയിലാണ് മിയോ പ്രതികരിച്ചിരിക്കുന്നത്. ഇത് ആശങ്ക ഉണ്ടാക്കുന്നതാണെന്നാണ് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here