വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനം 23 മുതൽ കോഴിക്കോട്ട്

വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനം ഈ മാസം 23 മുതൽ കോഴിക്കോട്ട് നടക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാന സമ്മേളനത്തിൻ്റെ പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വ്യാപാരി വ്യവസായി സമിതി 11-ാം സംസ്ഥാന സമ്മേളനത്തിന് ഈ മാസം 23, 24, 25 തിയതികളിലാണ് കോഴിക്കോട് വേദിയാവുന്നത്.

22-ന് കോഴിക്കോട് കടപ്പുറത്തെ പൊതുസമ്മേളന നഗറിൽ സ്വാഗതസംഘം ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ പതാക ഉയർത്തുന്നതോടെ സമ്മേളന നടപടികൾക്ക് തുടക്കം കുറിക്കും. പതാക ജാഥ 21-ന് ആലപ്പുഴയിലെ ഒ അഷ്റഫിന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് ആരംഭിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് വി പാപ്പച്ചന്റെ നേതൃത്വത്തിലുള്ള ജാഥ സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്യും.

കൊടിമര ജാഥ കൊയിലാണ്ടിയിലെ എം പി കൃഷ്ണന്റെ സ്മൃതി മണ്ഡപത്തിൽനിന്ന് 22ന് രാവിലെ 9.30ന് ആരംഭിക്കും. സംസ്ഥാന ജോ. സെക്രട്ടറി സി കെ വിജയന്റെ നേതൃത്വത്തിലാണ് ജാഥ. സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ് കോയ ഉദ്ഘാടനം ചെയ്യും. ഇരു ജാഥകളും കോഴിക്കോട് മുതലക്കുളം മൈതാനിയിൽ 22-ന് വൈകിട്ട് നാലിന് സംഗമിച്ച ശേഷം ഇരുചക വാഹനങ്ങളുടെ അകമ്പടിയോടെയാണ് പൊതുസമ്മേളന നഗറിലെത്തുക.
23-ന് വൈകിട്ട് നാലിന് കോഴിക്കോട് കടപ്പുറം ഫ്രീഡം സ്ക്വയറിൽ നടക്കുന്ന വ്യാപാരി റാലിയും പൊതുസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 24, 25 തീയതികളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.

525 പ്രതിനിധികൾ പങ്കെടുക്കും. കേന്ദ്ര സർക്കാരിന്റെ കോർപറേറ്റ് വൽക്കരണ നയങ്ങൾ എന്നിവ മൂലം കടുത്ത പ്രതിസന്ധിയിലാണ് ഈ മേഖല. ഇവയെ മറികടക്കാനുള്ള പ്രവർത്തനങ്ങൾക്ക് സമ്മേളനം രൂപം നൽകുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. രണ്ടര ലക്ഷത്തിലധികം വ്യാപാരികളാണ് വ്യാപാരി വ്യവസായി സമിതിയിൽ അംഗങ്ങളായുള്ളത്. കൊവിഡ് മഹാമാരിക്കുശേഷം നടക്കുന്ന സംസ്ഥാന സമ്മേളനത്തിനാണ് ചരിത്ര നഗരിയായ കോഴിക്കോട് സാക്ഷ്യം വഹിക്കുന്നത്. മൂന്നാമത്തെ തവണയാണ് കോഴിക്കോടിന് സമ്മേളന ആതിഥ്യമരുളുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News