മെസി മയാമിയിലെത്തി; വിമര്‍ശിച്ച ഗോള്‍കീപ്പറെ പുറത്താക്കി ഡേവിഡ് ബെക്കാം

അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ വരവിനെ ചോദ്യം ചെയ്ത ഗോള്‍കീപ്പര്‍ നിക്ക് മാര്‍സ്മാനെ ഇന്റര്‍ മിയാമി പുറത്താക്കി. 2021 മുതല്‍ മയാമിയുടെ ഗോള്‍ വലയം കാത്ത മാര്‍സ്മാന്റെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് ഡേവിഡ് ബെക്കാം ഉള്‍പ്പെടെയുള്ള ക്ലബ് ഉടമകള്‍ തീരുമാനിക്കുകയായിരുന്നു. ഡച്ച് താരമായ മാര്‍സ്മാന്‍ ഇന്റര്‍ മയാമിക്കായി 29 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്.

Also Read: ഫഹദിന്റെ പിറന്നാള്‍ ദിനത്തില്‍ നസ്രിയ പങ്കുവച്ചത് മമ്മൂക്കയെടുത്ത ചിത്രം

കഴിഞ്ഞ ജൂണില്‍ ഇന്റര്‍ മയാമിയിലേക്കുള്ള മെസിയുടെ വരവിനെ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു നിക്ക് മാര്‍സ്മാന്റെ വിമര്‍ശനം. മിയാമിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെസിയെപ്പൊലെയുള്ള ഇതിഹാസ താരങ്ങളെ സ്വാഗതം ചെയ്യാന്‍ ഇത് പര്യാപ്തമാണോയെന്നും മാര്‍സ്മാന്‍ ആശങ്ക ഉന്നയിച്ചിരുന്നു. മെസിയുടെ വരവിന് ഇന്റര്‍ തയ്യാറല്ലെന്ന് വ്യക്തിപരമായി താന്‍ കരുതില്ലെന്നായിരുന്നു മാര്‍സ്മാന്‍ ഇ എസ് പി എന്നിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഞങ്ങള്‍ക്ക് ഒരു താല്‍ക്കാലിക സ്റ്റേഡിയമുണ്ട്, ഗേറ്റുകള്‍ ഒന്നുമില്ല, ആളുകള്‍ക്ക് വേണമെങ്കില്‍ കളിക്കളത്തിലേക്ക് വരാം. ഞങ്ങള്‍ യാതൊരുവിധ സുരക്ഷയും ഇല്ലാതെയാണ് മൈതാനം വിടാറുള്ളത്. സാഹചര്യമിതാണെങ്കിലും മെസി വരുമെന്നാണ് താന്‍ കരുതുന്നതെന്നും മാര്‍സ്മാന്‍ പറഞ്ഞിരുന്നു.

Also Read: ‘അനീതി കണ്ടാൽ പ്രതികരിക്കുന്ന ആളാണ് ശ്രീനിവാസൻ’, അന്ന് അയാളെ കസേരയെടുത്ത് എറിഞ്ഞു: മുകേഷ്

ഈ പരാമര്‍ശത്തിന് ആഴ്ചകള്‍ക്ക് ശേഷമാണ് ഗോള്‍ കീപ്പറെ പുറത്താക്കാനുള്ള തീരുമാനം. അതേസമയം മാര്‍സ്മാന്റെ വിമര്‍ശനങ്ങള്‍ ശരിവെയ്ക്കുന്ന തരത്തിലുള്ള സംഭവങ്ങളാണ് ഇന്റര്‍ മയാമിയുടെ ലീഗ്‌സ് കപ്പ് മത്സരങ്ങള്‍ക്ക് ശേഷമുണ്ടായത്.എഫ് സി ഡാലസിനെതിരായ മത്സരം മെസിയുടെ ഇരട്ടഗോളിന്റെ മികവില്‍ മയാമി ജയിച്ചതിനുപിന്നാലെ സ്റ്റേഡിയത്തിന പുറത്ത് മെസി ആരാധകരും എഫ്‌സി ഡാലസ് ആരാധകരും ഏറ്റുമുട്ടിയിരുന്നു.

കഴിഞ്ഞ മാസം മയാമിയില്‍ ചേര്‍ന്നതിന് കളിച്ച നാല് മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകള്‍ മെസി നേടിയിട്ടുണ്ട്. ലീഗ്‌സ് കപ്പില്‍ ക്ലബ്ബിന്റെ എക്കാലത്തെയും ഉയര്‍ന്ന ഗോള്‍ സ്‌കോറര്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണിപ്പോള്‍ മെസി. വ്യാഴാഴ്ചയാണ് ഇന്റര്‍മയാമിയുടെ ക്വാര്‍ട്ടര്‍ മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News