മെസ്സി കളിക്കാനിറങ്ങിയില്ല; രോഷം, ഹോങ്കോങ്ങില്‍ താരത്തിനെതിരെ കൂവല്‍

ഹോങ്കോങ്ങില്‍ നടന്ന സൗഹൃദ മത്സരത്തില്‍ ഇന്റര്‍മയാമിക്കായി കളത്തിലെത്താതിരുന്ന സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കെതിരെ ആരാധകരുടെ കൂവല്‍. 40000ത്തോളം കാണികള്‍ തിങ്ങി നിറഞ്ഞതായിരുന്നു ഗാലറി. മത്സരത്തിലുടനീളം മെസ്സി സൈഡ് ബെഞ്ചിലിരിക്കുകയായിരുന്നു. കളിയില്‍ ഒരു മിനിറ്റ് പോലും മെസ്സി പന്ത് തട്ടിയില്ല. മെസ്സിക്കെതിരെ വന്‍ പ്രതിഷേധമാണ് ഹോങ്കോങ്ങില്‍ ഉയരുന്നത്.

അതേസമയം ഹോങ്കോങ് ഇലവനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഇന്റര്‍ മയാമി വിജയിച്ചു. തങ്ങള്‍ കളി കാണാനെത്തിയത് മെസ്സി കളത്തിലിറങ്ങുമെന്ന പ്രതീക്ഷയിലാണെന്നും എന്നാല്‍ കാണികളെ അദ്ദേഹം നിരാശരാക്കിയെന്നും ഹോങ്കോങ്ങിനെ വിലമതിച്ചില്ലെന്നുമാണ് ആരാധകരുടെ പ്രതികരണം. മെസ്സി കളിക്കാനിറങ്ങും എന്ന് കരുതിയാണ് ടിക്കറ്റെടുത്തതെന്നും തങ്ങളുടെ ടിക്കറ്റ് തുക തിരികെ നല്‍കണം എന്നാവശ്യപ്പെട്ടും ആരാധകര്‍ സംഘാടകരോട് പ്രതിഷേധിച്ചു. പിന്നാലെ മൈതാനത്തിന് ചുറ്റും സ്ഥാപിച്ച മെസ്സിയുടെ കട്ടൗട്ടുകളും ബാനറുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്.

ALSO READ:വിമാന യാത്രക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട മലയാളി യുവാവ് മരിച്ചു

മത്സരത്തിനൊടുവില്‍ ആരാധകരുടെ പിന്തുണക്ക് നന്ദി പറയാനെത്തിയ ഇന്റര്‍ മയാമി ക്ലബ്ബ് ഉടമ ഡേവിഡ് ബെക്കാമിന് നേരെയും ആരാധകര്‍ കൂവി. ഒന്നാം പകുതിയില്‍ മെസ്സി കളിക്കാതിരുന്നപ്പോള്‍ തന്നെ ആരാധകര്‍ അമര്‍ഷത്തിലായിരുന്നു. രണ്ടാം പകുതിയിലും മെസ്സിയെ കാണാതായതോടെ ആരാധകര്‍ രോഷാകുലരായി. തുടര്‍ന്ന് ‘വി വാണ്ട് മെസ്സി’ ചാന്റുകള്‍ ഗാലറിയില്‍ മുഴങ്ങി. അവസാന വിസില്‍ മുഴങ്ങിയതോടെ ഇത് ‘റീഫണ്ട് റീഫണ്ട് എന്നായി’ മാറി. ഉറുഗ്വെന്‍ സൂപ്പര്‍ താരം ലൂയിസ് സുവാരസും മയാമി നിരയില്‍ എത്തിയില്ല. സംഭവവുമായി ബന്ധപ്പെട്ട് ക്ലബ്ബിനെതിരെ ഹോങ്കോങ്ങ് സര്‍ക്കാരും രംഗത്തെത്തി. 25 കോടിയുടെ കരാറില്‍ മെസ്സി 45 മിനിറ്റെങ്കിലും കളിക്കുമെന്ന് എഴുതിയിരുന്നു. പരിക്ക് എന്തെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ ഇതില്‍ മാറ്റമുണ്ടാകൂ എന്നും അറിയിച്ചിരുന്നു. എന്നാല്‍ സൈഡ് ബെഞ്ചില്‍ ഉണ്ടായിരുന്നിട്ടും മെസ്സി കളിക്കാതായതോടെ കരാര്‍ പ്രകാരമുള്ള 25 കോടി തിരിച്ചു വാങ്ങാനുള്ള നടപടികളിലാണ് സര്‍ക്കാര്‍.

ALSO READ:തെരുവുനായയെ രക്ഷിക്കാനായി കാർ വെട്ടിച്ചു; അപകടത്തിൽ ഭാര്യക്ക് ദാരുണാന്ത്യം; കുറ്റബോധത്താൽ സ്വയം കേസ് നൽകി ഭർത്താവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News