അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ സൂചന നൽകി മെസി

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് ലിയോണൽ മെസി ഉടൻ വിരമിക്കുമെന്ന് സൂചന. അർജൻ്റീനൻ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മെസി തന്നെയാണ് വിരമിക്കൽ സൂചന നൽകിയത്. എന്നാൽ വിരമിക്കുന്നത് എപ്പോഴെന്ന് ഇപ്പോൾ പറയാനാകില്ലെന്നും മെസി വ്യക്തമാക്കി.

also read; എക്‌സ് എ ഐ ; പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയുമായി ഇലോണ്‍ മസ്ക്

ഫുട്ബോളിൽ താൻ എല്ലാം നേടിക്കഴിഞ്ഞു. കുറച്ചുകാലമായി പൂർണ്ണമായി കളി ആസ്വദിക്കാൻ കഴിയുന്നില്ല. ദേശീയ ടീമിൽ വളരെ പ്രയാസകരമായ നിമിഷങ്ങളിലൂടെ കടന്ന് പോകേണ്ടി വന്നിട്ടുണ്ട്. എല്ലാം മറികടന്ന് കോപ്പ അമേരിക്കയിലും ലോകകപ്പിലും വിജയിക്കാനായി. വിരമിക്കാനുള്ള സമയം ദൈവം തനിക്ക് വെളിപ്പെടുത്തുമെന്നും മെസി പറഞ്ഞു.

also read; ഉംറ വിദേശ തീർഥാടകർ നിശ്ചിത സമയത്തിനുള്ളിൽ മടങ്ങിപോകണം; നിർദേശവുമായി മന്ത്രാലയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here