10 മില്യണ്‍ ഡോളറിന്റെ ആഢംബര വീട് സ്വന്തമാക്കി മെസ്സി

10 മില്യണ്‍ ഡോളറിന്റെ വീട് സ്വന്തമാക്കി ലയണല്‍ മെസ്സി. ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയ്‌ലിലാണ് 10.8 മില്യണ്‍ ഡോളര്‍ അഥവാ ഏകദേശം 90 കോടി വില വരുന്ന ആഡംബര ഭവനം മെസ്സിയും ഭാര്യ അന്റൊണെല റൊക്കൂസോയുമാണ് വാങ്ങിയത്.

ALSO READ:ആലുവയിൽ 8 വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ കുട്ടിയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു

ഇന്റര്‍ മിയാമി സോക്കര്‍ സ്‌റ്റേഡിയത്തിന് സമീപമാണ് വീട് സ്ഥിതി ചെയ്യുന്നത്. സ്‌റ്റേഡിയത്തില്‍ നിന്ന് ഏകദേശം പതിനഞ്ച് മിനിറ്റ് ഡ്രൈവ് ചെയ്താല്‍ എത്താവുന്ന വീടിന് 10,486 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. 8 കിടപ്പുമുറികളും 9 കുളിമുറികളും മൂന്ന് കാര്‍ ഗാരേജും ഉള്‍പ്പെടുന്ന വീട്ടില്‍ ഒരു സ്വിമ്മിംഗ് പൂളുകളും ഉണ്ട്.

1988ല്‍ പണികഴിപ്പിച്ച വീട് ലോറി മോറിസ് ആണ് ഡിസൈന്‍ ചെയ്തത്. വിശാലമായ അടുക്കള, ഹോം ജിം, സ്പാ എന്നിവയും വീടിന്റെ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. 1600 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ആഡംബര വീടിന്റെ ഒരു കിടപ്പുമുറി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഏകദേശം 70 ലക്ഷം രൂപയാണ് വീടിന്റെ പ്രതിവര്‍ഷ നികുതി വരുന്നത്.

ALSO READ:ആലുവയിൽ പെട്രോൾ പമ്പ് ജീവനക്കാരന് മർദ്ദനം

2022മെയിനും 2023നും ഇടയില്‍ 130 മില്യണ്‍ ഡോളര്‍ വരുമാനവുമായി ഫോബ്‌സിന്റെ ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ പട്ടികയില്‍ മെസി രണ്ടാം സ്ഥാനത്ത് ഇടംപിടിച്ചു.അതേസമയം ഇക്കഴിഞ്ഞ ജൂലൈയിലാണ് മെസി ഇന്റര്‍ മിയാമിയില്‍ ചേര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News