ഒരു ക്ലബ്ബുമായും ധാരണയിലെത്തിയിട്ടില്ല, ഈ സീസണിൽ മെസി പിഎസ്ജിയിൽ തന്നെ കളിക്കുമെന്ന് പിതാവ്

ലയണല്‍ മെസി സൗദി ക്ലബ്ബിലേക്ക് പോകുമെന്ന വാർത്ത നിഷേധിച്ച് പിതാവ്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് താരത്തിന്റെ പിതാവും മാനേജറുമായ യോര്‍ഗെ മെസ്സി സൗദി പ്രോ ലീഗ് ക്ലബ് അല്‍ ഹിലാലുമായി കരാറിലെത്തിയെന്ന വാര്‍ത്തകള്‍ തള്ളിയത്. തന്റെ മകന്റെ പേര് ആളെക്കൂട്ടാന്‍ ഉപയോഗിക്കുകയാണെന്നും യോര്‍ഗെ തുറന്നടിച്ചു. ഒരു ക്ലബ്ബുമായും ഒരു കാര്യവും തീരുമാനിച്ചിട്ടില്ലെന്നും പിഎസ്ജിയുമായി ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കും മുമ്പ് യാതൊന്നും തീരുമാനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ 30നാണ് പിഎസ്ജിയുമായുള്ള മെസിയുടെ കരാര്‍ അവസാനിക്കുക. വന്‍ തുക നല്‍കിയാണ് മെസിയെ ക്ലബ്ബിലെത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദിയിലേക്കുള്ള അനധികൃത യാത്രയുടെ പേരില്‍ മെസിയെ പിഎസ്ജി രണ്ടാഴ്ചത്തേക്ക് സസ്പെന്റ് ചെയ്തിരുന്നു. സൗദി സന്ദര്‍ശനത്തിനിടെയാണ് കരാറില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ അടുത്തിടെ സൗദി ക്ലബ്ബായ അല്‍നാസറുമായി കരാറില്‍ ഒപ്പിട്ടിരുന്നു. ക്രിസ്റ്റ്യാനോയുടെ വരവോടെ സൗദി പ്രോ ലീഗിന് ഫുട്ബോള്‍ ലോകത്ത് പ്രധാന്യംകൂടി. മെസിയെക്കൂടി എത്തിച്ചാല്‍ ലീഗിന്റെ പ്രശസ്തിയും ജനപ്രീതിയും വര്‍ധിക്കുമെന്ന് സൗദി ഭരണകൂടം കണക്കുകൂട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News