സൗദി സന്ദർശനത്തിൽ ക്ലബ് നടപടി, മെസ്സിക്ക് രണ്ടാഴ്ചത്തേക്ക് സസ്‌പെൻഷൻ

ടീമിനെ അറിയിക്കാതെ സൗദി സന്ദർശനം നടത്തിയതിന് സൂപ്പർതാരം ലയണൽ മെസ്സിക്ക് സസ്‌പെൻഷൻ. പിഎസ്ജി മാനേജ്മെന്റാണ് താരത്തെ രണ്ടാഴ്ചത്തേക്ക് സസ്‌പെൻഡ് ചെയ്യുന്നുവെന്ന് അറിയിച്ചത്.

ഇതോടെ താരത്തിന് രണ്ടാഴ്ച്ച ടീമിനൊപ്പം ട്രെയിനിങ്ങിനോ മത്സരങ്ങൾക്കോ ചേരാൻ കഴിയില്ല. ഈ കാലയളവിലെ മെസ്സിയുടെ കരാർ തുകയും ക്ലബ് അധികൃതർ പിടിച്ചുവെക്കും. പിഎസ്ജിയുമായി 3 വർഷത്തെ കരാറിൽ ഒപ്പിട്ടിരുക്കുന്ന താരത്തിന്റെ കരാർ ഇനി പുതുക്കില്ലെന്നും ക്ലബ് അറിയിച്ചു. ഇതോടെ മെസ്സി പിഎസ്ജി വിടേണ്ടിവരുമെന്ന കാര്യത്തിൽ ഉറപ്പായി.

ലയണൽ മെസ്സിയും കുടുംബവും നിലവിൽ സൗദിയിലാണുള്ളത്. താരം സൗദിയിലേക്ക് പോയത് ക്ലബിന്റെ അനുമതിയില്ലാതെയാണെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. മാനേജർ ക്രിസ്റ്റഫ് ഗാട്ട്‍ലിയറും സ്​പോർട്ടിങ് അഡ്വൈസർ ലൂയിസ് കാമ്പോസും യാത്രക്ക് അനുമതി നൽകിയിരുന്നില്ലെന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സൗദി ടൂറിസം മന്ത്രാലയത്തിന്റെ അംബാസിഡറായ മെസ്സി ഭാര്യ അന്റൊണേല റൊ​ക്കൂസോക്കും മക്കളായ മറ്റിയോ, തിയാഗോ, സിറൊ എന്നിവർക്കൊപ്പമാണ് സൗദിയിലെത്തിയത്. ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് ഇതിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ച് താരത്തെയും കുടുംബ​ത്തെയും സൗദിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. 2022 മേയ് മാസം സുഹൃത്തുക്കൾക്കൊപ്പവും മെസ്സി സൗദിയിലെത്തിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News