ഫിഫ ലോകകപ്പ് 2026:മെസ്സിയുടെ അർജന്റീനയോ അതോ കെയ്‌നിന്റെ ഇംഗ്ലണ്ടോ; ആരാകും ഫൈനലിൽ സ്പെയിനിന്റെ എതിരാളി?

Arg vs Eng

ഫിഫ ലോകകപ്പിലെ രണ്ടാം സെമിഫൈനലിൽ ഇംഗ്ലണ്ടും അർജന്റീനയും പരസ്പരം ഏറ്റുമുട്ടും. നാളെ അറ്റ്ലാന്റയിൽ നടക്കുന്ന മത്സരത്തിലെ വിജയി കലാശ പോരാട്ടത്തിൽ ഫ്രാൻസിനെ സെമിയിൽ മറികടന്ന സ്പെയിനിനെ നേരിടും. നിലവിലെ ചാമ്പ്യന്മാരും ഇതിഹാസ താരം ലയണൽ മെസ്സി ഉൾപ്പെടുന്ന അർജന്റീന ഫൈനലിൽ എത്തുമോ അതോ 1966 നു ശേഷം ആദ്യമായി ഇംഗ്ലണ്ട് ഫൈനൽ കളിക്കുമോ എന്നതാണ് ഓരോ ഫുട്ബോൾ ആരാധകനും ഉറ്റു നോക്കുന്നത്.

കളിച്ച എല്ലാ മത്സരങ്ങളിലും വിജയിച്ച് ആണ് അർജന്റീന സെമിയിലെത്തിയത്. എന്നാൽ മത്സരങ്ങൾ ഒന്നും തന്നെ എളുപ്പമായിരുന്നില്ല. ആദ്യ റൗണ്ടിൽ ഏറെക്കുറെ എളുപ്പത്തിൽ ജയിച്ചു കയറിയ അവർ പിന്നീടങ്ങോട്ട് വിയർത്താണ് ജയിച്ചത്. കേപ്പ് വെർദെയ്‌ക്കെതിരായ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടപ്പോൾ , ഈജിപ്തിനോട് പ്രീ ക്വാർട്ടറിൽ രണ്ടു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് അവർ തിരിച്ചുവരവ് നടത്തിയത്. സ്വിറ്റസർലന്റിനെതിരായ ക്വാർട്ടറിലും ടീം വിയർത്താണ് ജയിച്ചു കയറിയത്.

മെസ്സിയെ അമിതമായി ആശ്രയിക്കുന്ന മുന്നേറ്റനിര ടൂർണമെന്റ് പുരോഗമിക്കുന്തോറും ദുര്ബലമാകുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. പ്രതിരോധനിര യഥേഷ്ടം ഗോൾ വഴങ്ങുന്നതും ഡി പോളിന്റെ ഫോം മോശമായതും അവരെ അലട്ടുന്നുണ്ട്. നിർണ്ണായക സെമിയിൽ ഡി പോളിന് പകരം സിമിയോണിയെ പരീക്ഷിക്കാൻ മാനേജർ സ്കെലോണി നിർബന്ധിതനായേക്കാം. എന്നാൽ നിർണ്ണായക ഘട്ടങ്ങളിൽ പ്രതിരോധ നിര പോലും ഗോൾ അടിക്കുന്നതും ക്വാർട്ടറിൽ അൽവാരെസ് പുറത്തെടുത്ത മാരക പ്രകടനവും അവർക്ക് ആത്മവിശ്വാസം പകരുന്നു. സൂപ്പർ താരം മെസ്സി നിർണായക ഘട്ടത്തിൽ ഫോമിലേക്ക് ഉയരുമെന്ന പ്രതീക്ഷയും ടീമിനും ആരാധകർക്കും ഉണ്ട്.

Also Read:ആരാധകരെ ശാന്തരാകുവിൻ; ക്രിസ്റ്റ്യാനോ റൊണാൾഡോ 2030 ലെ ലോകകപ്പിലും പന്ത് തട്ടിയേക്കും

ഇംഗ്ലണ്ടിന്റെ അവസ്ഥയും അത്ര വ്യത്യസ്തമല്ല. ക്രോയേഷ്യയെ തകർത്ത് അരങ്ങേറിയ അവർ ഘാനയോട് സമനില വഴങ്ങി. തൊട്ടുപിന്നാലെനാമയോട് വിയർത്ത് ജയിച്ച അവർ കോംഗോയോട് ഒരു ഗോൾ പിന്നിൽ നിന്ന ശേഷമാണ് ജയിച്ചു കയറിയത്. പിന്നാലെ മെക്സികോയെ തോൽപിച്ച അവർ നോർവെയെ തോല്പിച്ചത് ഒരു ഗോൾ പിന്നിൽ നിന്ന ശേഷമാണ്. ടീമിന്റെ കരുത്ത് അവരുടെ മുന്നേറ്റനിരയാണ്. ആറു ഗോളുകൾ വീതം നേടിയ നായകൻ ഹാരി കയ്യിനും ജൂഡ് ബെല്ലിങ്ഹാമിനും ഏതു പ്രതിരോധത്തെയും തകർക്കാൻ കഴിയും. വിങ്ങുകളിൽ നിന്നും മികച്ച മുന്നേറ്റങ്ങൾ നടത്തുന്ന ഗോർഡനും എതിരാളികൾക്ക് തലവേദനയാകും. കളിയുടെ ആവാസം നിമിഷങ്ങളിൽ തിരിച്ചുവരവുകൾ നടത്തി ആരാധകരെ ആവേശത്തിലാഴ്ത്തിയ രണ്ടു ടീമുകളിൽ ആര് ഫൈനലിൽ എത്തും എന്ന് ഉറ്റു നോക്കുകയാണ് ഫുട്ബോൾ ലോകം.


									
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News