
ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന എ ഐ ഏജന്റുമാരെ വികസിപ്പിക്കാനുള്ള മുന്നൊരുക്കവുമായി ഓപ്പൺ എഐ. ടെക് വിദഗ്ധനായ ടിബോർ ബ്ലാഹോ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. എക്സ് വഴിയാണ് ഓപ്പൺ എ ഐയുടെ പുതിയ ചുവടുവയ്പ്പിനെ പറ്റി ടിബോർ ബ്ലാഹോ പങ്കുവച്ചത്.
ഓപ്പൺ എഐയുടെ കോഡിൽ ഹെർമിസ് എന്ന കോഡ് ഉപയോഗിച്ചുക്കൊണ്ട് ഒരു കോഡ് വികസിക്കുന്നതായി അദ്ദേഹം വ്യക്തമാക്കുന്നു. എഐ ചാറ്റ് ബോട്ടുകളെ സൂചിപ്പിക്കാനാണ് ഈ കോഡ് ഉപയോഗിക്കുന്നതെന്ന് ടിബോർ ബ്ലാഹോ പറയുന്നു. ഉപയോക്താക്കൾക്ക് ഇനി പ്രത്യേകം ചോദ്യം ചോദിക്കേണ്ടതില്ല. പകരം തങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് പ്രത്യേകം പ്രവർത്തിക്കുന്ന തരത്തിൽ എ ഐ ഏജന്റുമാരെ നിർമ്മിച്ചെടുക്കാം. സാങ്കേതിക അറിവില്ലാതെ തന്നെ പ്രവർത്തിക്കാൻ കഴിയുന്ന സ്റ്റുഡിയോ മാതൃകയിലുള്ള ഇന്റർഫേസുകൾ ഇതിനുണ്ടെന്ന് ആണ് പറയുന്നത്.
ALSO READ; നിങ്ങളുടെ എ സിയിൽ തണുപ്പ് കുറവാണോ? എങ്കിൽ ഇതാകും കാരണം; ശ്രദ്ധിച്ചില്ലെങ്കിൽ കറൻ്റ് ബില്ലും കൂടും
എ ഐ ഏജന്റ് എപ്പോൾ പ്രവർത്തിക്കണമെന്ന് ഉപയോക്താക്കൾക്ക് തീരുമാനിക്കാം. ഉദാഹരണത്തിന് ഇമെയിലുകൾ പരിശോധിക്കുക റിപ്പോർട്ടുകൾ പരിശോധിക്കുക എന്നിവയെല്ലാം ഈ ഏജന്റുകൾ നിർവ്വഹിക്കും. സ്ലാക്ക് പോലുള്ള ഓഫീസ് ഫ്ലാറ്റ്ഫോമുകളുമായുള്ള ഇന്റഗ്രേഷനും സാധ്യമാണ്. ഇതു വഴി എ ഐ ഏജന്റുകൾ ഉടൻ മറുപടി നൽകുകയും ജോലികൾ വേഗത്തിലാക്കുകയും ചെയ്യുമെന്ന് റിപ്പോർട്ടുകൾ പറയുന്നു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

