കീബോർ‍ഡിന്റെ അനക്കങ്ങളും മൗസിന്റെ ചലനങ്ങളും പകർത്താൻ മെറ്റ ! ഞെട്ടാൻ വരട്ടെ ട്വിസ്റ്റുണ്ട്

മെറ്റ ഇനി കീബോർ‍ഡിന്റെ വർക്കുകളും മൗസിന്റെ ചലനങ്ങളും പകർത്തുമെന്ന് ! ഞെട്ടാൻ വരട്ടെ ഇതിലൊരു ട്വിസ്റ്റുണ്ട്. ആദ്യം ഈ അറിയിപ്പ് കണ്ടൊന്ന് ഞെട്ടുമെങ്കിലും അറിയിപ്പിന് പിന്നിലെ യാഥാർഥ്യം മറ്റൊന്നാണ്.

ആർട്ടിഫിഷൽ ഇന്റലിജൻസ് മോഡലുകൾ പരിശീലിക്കുന്നതിനായി മെറ്റ അവരുടെ ജീവനക്കാരുടെ മൗസ് ചലനങ്ങൾ, കീ സ്ട്രോക്ക്, കീ ബോർഡിന്റെ ചലനം എന്നിവ പകർത്താൻ തീരുമാനിച്ചതന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് പറയുന്നു.

ഇതിനായി യുഎസ് ആസ്ഥാനമായുള്ള ജീവനക്കാരുടെ കമ്പ്യൂട്ടറുകളിൽ പുതിയി ട്രാക്കിങ് സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യുന്നുണ്ടെന്ന് മെറ്റ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. മോഡൽ കപ്പാസിറ്റി ഇനിഷ്യേറ്റീവ് എന്നാണ് ഈ ഉപകരണത്തിന്റെ പേര്. ഈ ഉപകരണം ജോലി സംബന്ധമായ ആപ്പുകളിലും ഉപകരണങ്ങളിലും പ്രവർത്തിക്കും.

ALSO READ; ടിം കുക്കെന്ന ആപ്പിളിന് പിന്നിലെ തല; തകർച്ചയിൽ നിന്നും വളർച്ചയിലേക്ക് കമ്പനി എത്തിയ കഥ

കൂടാതെ ജീവനക്കാരുടെ സ്ക്രീനുകളിലെ ഉള്ളടക്കം സ്നാപ്പ്ഷോട്ട് എടുക്കുകയും ചെയ്യും. മെറ്റ കമ്പനിയുടെ മോഡൽ ബിൽഡിം​ഗ് മെറ്റാ സൂപ്പർ ഇന്റലിജൻസ് ലാബ്സിന് വേണ്ടി എ ഐ ​ഗവേഷകനാണ് ഈ സർക്കുലർ ജീവനക്കാർക്ക് നൽകിയത്. ഡ്രോപ്പ് ഡൗൺ മെനുകളിൽ നിന്ന് എങ്ങനെ സെർച്ചിം​ഗ് നടക്കുന്നുവെന്നും കീബോർഡ് ഷോർട്ട് കട്ടുകൾ പോലുള്ളവ എങ്ങനെ പ്രവർത്തിക്കുമെന്നും ഇതുവഴി മനസിലാക്കാൻ സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News