
വീഡിയോ എഡിറ്റിങ്ങിൽ പ്രൊഫഷണൽ പരിചയമില്ലാത്ത ഉയോക്താക്കൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ. എഐ അധിഷ്ഠിത ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. മെറ്റ എഐ ആപ്പ്, മെറ്റ എഐ വെബ്‌സൈറ്റ്, എഡിറ്റ്‌സ് ആപ്പ് എന്നിവയിൽ ഈ ഫീച്ചർ ലഭ്യമാണെന്ന് മെറ്റ അറിയിച്ചു. വസ്ത്ര ശൈലികൾ, പശ്ചാത്തലങ്ങൾ, വിഷ്വൽ ടോണുകൾ എന്നിങ്ങനെ 50-ലധികം ബിൽറ്റ്-ഇൻ AI പ്രോംപ്റ്റുകൾ ഉപയോഗിച്ച് ഷോർട്ട് വീഡിയോകൾ വേഗത്തിൽ എഡിറ്റ് ചെയ്യാൻ ഈ ടൂൾ ഉപയോക്താക്കളെ പ്രാപ്തമാക്കുന്നു.
ഉപയോക്താക്കൾക്ക് ഒരു വീഡിയോ അപ്‌ലോഡ് ചെയ്തതിന് ശേഷം പരിമിതമായ സമയത്തേക്ക് സൗജന്യമായി എഡിറ്റ് ചെയ്യാനുള്ള പ്രോംപ്റ്റ് തിരഞ്ഞെടുക്കാൻ കഴിയും. വീഡിയോ എഡിറ്റ് ചെയ്ത ശേഷം, എഡിറ്റ്സ് ആപ്പ് അല്ലെങ്കിൽ മെറ്റാ എഐ ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് വീഡിയോ ഫേസ്ബുക്കിലേക്കോ ഇൻസ്റ്റാഗ്രാമിലേക്കോ ഷെയർ ചെയ്യാൻ കഴിയും.
Also Read- ഇന്ത്യയിൽ ബിസിനസ് വ്യാപിപ്പിക്കാൻ ഒരുങ്ങി സൂം: വരുന്നു എഐ കോൺടാക്ട് സെന്ററുകൾ
എല്ലാവർക്കും വീഡിയോ എഡിറ്റിംഗ് ലളിതവും ക്രീയേറ്റീവും ആക്കുവാനാണ് ഈ ഫീച്ചർ വികസിപ്പിച്ചെടുത്തത്. മെറ്റയുടെ ഈ ഫീച്ചറിന്റെ ലോഞ്ച് കൺസ്യുമർ ഫേസിങ് എഐ വീഡിയോ എഡിറ്റിങ്ങിലേക്കുള്ള കമ്പനിയുടെ ചുവടുവയ്പ്പിനെ സൂചിപ്പിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here