പണിയെടുക്കാത്തവർക്ക് ‘പണി’ വരുന്നുണ്ട്; മോശം പ്രകടനക്കാരായ 3600 പേരെ പിരിച്ചു വിടാനൊരുങ്ങി മെറ്റ

‘പണിയെടുക്കാത്ത’ 3600 പേരെ പിരിച്ചു വിടാനൊരുങ്ങി മാർക്ക് സക്കർബർഗ്. യുഎസ് ഉൾപ്പടെയുള്ള രാജ്യങ്ങളിൽ തിങ്കളാഴ്ച മുതൽ പിരിച്ചു വിടൽ നടപടി ആരംഭിക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട് ചെയ്തു. അതേസമയം, ജർമ്മനി, ഫ്രാൻസ്, ഇറ്റലി, നെതർലാൻഡ്സ് എന്നിവിടങ്ങളിലെ ജീവനക്കാരെ ‘പ്രാദേശിക നിയമങ്ങൾ’ അനുവദിക്കാത്തതിനാൽ പിരിച്ചു വിടലിൽ നിന്ന് ഒഴിവാക്കും. എന്നാൽ യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ മറ്റ് രാജ്യങ്ങളിൽ ഉള്ളവർക്ക് ഫെബ്രുവരി 11 നും ഫെബ്രുവരി 18 നും ഇടയിൽ പുറത്താക്കിയവർക്ക് കമ്പനിയുടെ അറിയിപ്പുകൾ ലഭിക്കും.

കഴിഞ്ഞ മാസമാണ് പ്രകടനം മോശമായ അഞ്ച് ശതമാനം തൊഴിലാളികളെ പുറത്താക്കുമെന്ന് മെറ്റ അറിയിച്ചത്. അതേസമയം, മെഷീൻ ലീർണിങ് വിഭാഗത്തിലെ എൻജിനീയർമാരുടെ എണ്ണം കൂട്ടാനും മെറ്റ തീരുമാനിച്ചിട്ടുണ്ട്. ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച് യുഎസിലെ തൊഴിൽ വിപണിയിൽ കഴിഞ്ഞ വർഷം ആരംഭിച്ച മാന്ദ്യം വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. യുഎസിലെ തൊഴിലവസരങ്ങൾ ഡിസംബറിൽ പ്രവചിച്ചതിനേക്കാൾ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് നിലവിൽ.

ALSO READ; ഇന്‍റർനെറ്റിൽ നോക്കി കോഡിങ് പഠിച്ചു, ഒടുവിൽ ആപ്പ് വിറ്റു നേടിയത് 416 കോടി!

അതേസമയം, ഇന്ത്യയിലും വ്യത്യസ്തമല്ല കാര്യങ്ങൾ. ക‍ഴിഞ്ഞ ദിവസം ഐടി ഭീമനായ ഇന്‍ഫോസിസ് മൈസൂരു കാമ്പസില്‍ നിന്ന് 700ഓളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഐടി ജീവനക്കാരുടെ യൂണിയനായ നാസന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എംപ്ലോയീസ് സെനറ്റ് (NITES) ആണ് ഇക്കാര്യം അറിയിച്ചത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കമ്പനിയില്‍ ചേര്‍ന്ന പുതുമുഖങ്ങളെയാണ് പിരിച്ചുവിട്ടത്. ഇതിനെ തുടർന്ന് ഇന്‍ഫോസിസിനെതിരെ അടിയന്തര ഇടപെടലും കര്‍ശന നടപടിയും ആവശ്യപ്പെട്ട് തൊഴില്‍ മന്ത്രാലയത്തിന് പരാതി ഫയല്‍ ചെയ്യുകയാണെന്ന് എൻഐടിഇഎസ് അറിയിച്ചു.

ഈ നഗ്‌നമായ കോര്‍പറേറ്റ് ചൂഷണം തുടരാന്‍ അനുവദിക്കാനാകില്ല. ഇന്ത്യന്‍ ഐടി തൊഴിലാളികളുടെ അവകാശങ്ങളും അന്തസ്സും ഉയര്‍ത്തിപ്പിടിക്കാന്‍ ഞങ്ങള്‍ സര്‍ക്കാരിനോട് വേഗത്തില്‍ നടപടിയെടുക്കാന്‍ അഭ്യര്‍ഥിക്കുന്നുവെന്നും യൂണിയൻ പറഞ്ഞു. എന്നാൽ, ഓണ്‍ബോര്‍ഡിങ് പ്രക്രിയയുടെ ഭാഗമായ ഇൻ്റേണൽ അസസ്മെൻ്റുകളിൽ പാസ്സാകാത്തവരെയാണ് പിരിച്ചുവിട്ടതെന്ന് ഇൻഫോസിസ് അവകാശപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News