എങ്കെ പാത്താലും എഐ! ഫേസ് സ്വാപ്പ് ഫീച്ചറുമായി മെറ്റ വരുന്നു; ഇന്‍സ്റ്റഗ്രാമിലും ഇനി മുഖം മാറ്റാം

face swap in instagram

വിടേയും എഐ മയമാണല്ലോ. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എ.ഐ) ഉപയോഗിച്ച് ഫോട്ടോകളിലും വീഡിയോകളിലും ഒരാളുടെ മുഖത്തിന് പകരം മറ്റൊരാളുടെ മുഖം വെയ്ക്കാന്‍ സാധിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഇൻസ്റ്റഗ്രാം. ഫേസ് സ്വാപ്പ് എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന പേര്. ഇൻസ്റ്റഗ്രാമിൽ നിലവിലുള്ള ‘അവതാറുകൾ’ക്ക് പുറമെ, ‘ലൈക്നസ്’ എന്ന പേരിൽ ഉപയോക്താക്കളുടെ എ.ഐ പതിപ്പുകൾ നിർമിക്കാനുള്ള സൗകര്യം ഇനി വന്നേക്കാം. ഇത് സാധാരണ അവതാറുകളെക്കാൾ കൂടുതൽ കൃത്യതയുള്ളതും ഫോട്ടോ/ വീഡിയോ എഡിറ്റിങ്ങിന് അനുയോജ്യവുമാണ്.

Also read: ‘ചില ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം സംഭവിക്കുന്ന പിഴവുകൾക്ക് ബാക്കിയുള്ളവര്‍ക്കും പേര്ദോഷം വരുന്നു; വസ്തുതകള്‍ എഴുതിയതിന് മാതൃഭൂമിയ്ക്ക് നന്ദി’: പി എസ് പ്രശാന്ത്

ഫേസ് സ്വാപ്പിങ് ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ മുഖത്തിന് പകരം സുഹൃത്തുക്കളുടെയോ മറ്റ് അറിയുന്നവരുടേയോ മുഖം മാറ്റിച്ചേർക്കാൻ സാധിക്കും. എന്നാൽ ഇതിന് അതത് വ്യക്തികളുടെ മുൻകൂർ അനുമതി വേണം എന്നുള്ളിടത്താണ് ഇതിന്‍റെ സെക്യൂരിറ്റി വ്യക്തമാകുന്നത്. ഒരാളുടെ മുഖം ഉപയോഗിക്കണമെങ്കിൽ ഇൻസ്റ്റഗ്രാം വഴി അവർക്ക് റിക്വസ്റ്റ് അയക്കണം. അവർ അനുവാദം നൽകിയാൽ മാത്രമേ ഫോട്ടോകളിലോ വീഡിയോകളിലോ ആ വ്യക്തിയുടെ മുഖം ചേർത്ത് വെയ്ക്കാന്‍ സാധിക്കൂ. ദുരുപയോഗം തടയുന്നതിനാണ് ഇത്തരത്തിലൊരു സുരക്ഷാ ക്രമീകരണം.

Also read: സോഷ്യലിസ്റ്റുകൾ പ്രഥമ പരിഗണന നൽകുന്നത് മനുഷ്യർക്ക്, ഇസ്ലാം എന്ന വാക്കിനർത്ഥം സമഭാവന എന്നാണ്; മുഖ്യമന്ത്രി പിണറായി വിജയൻ

മെറ്റ തങ്ങളുടെ ആപ്പുകളിൽ (വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം) സബ്സ്ക്രിപ്ഷൻ പ്ലാനുകൾ കൊണ്ടുവരാനുള്ള ആലോചനയിലാണ്. അതിനാൽ പുതിയ ഫീച്ചർ സൗജന്യമായിരിക്കുമോ അതോ പണം നൽകി ഉപയോഗിക്കേണ്ടി വരുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. പ്രശസ്ത ടെക് ടിപ്‌സ്റ്ററായ അലസ്സാൻഡ്രോ പാലുസിലാണ് ഇൻസ്റ്റഗ്രാമിന്‍റെ പുതിയ നീക്കം പുറത്തുവിട്ടത്. മെറ്റ ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ആപ്പിന്‍റെ കോഡിങ്ങിൽ വന്ന മാറ്റങ്ങൾ അടിസ്ഥാനമാക്കിയാണ് വിവരം പുറത്തുവന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News