
പുതിയ തലമുറ എഐ മോഡലുകളെ അവതരിപ്പിച്ച് മെറ്റ. ലാമ 4 സ്‌കൗട്ട്, ലാമ 4 മാവെറിക് എന്നീ എഐ മോഡലുകളെയാണ് മെറ്റ അവതരിപ്പിച്ചത്. ലാമ 4 കുടുംബത്തിലെ ആദ്യ ഓപണ്‍ സോഴ്‌സ് എഐ മോഡലുകളായ ഇവ ഇന്‍സ്റ്റഗ്രാം,വാട്‌സ്ആപ്,മെസഞ്ചര്‍,മെറ്റ എ.ഐ എന്നീ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാകും.
40 രാജ്യങ്ങളില്‍ ലഭ്യമായ വാട്സാപ്പ്, ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍ എന്നിവയുള്‍പ്പെടെയുള്ള മെറ്റയുടെ പ്ലാറ്റ്‌ഫോമുകളില്‍ ലാമ 4 ലഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.ചെനീസ് കമ്പനിയായ ഡീപ്‌സീക്കിന്റെ ആര്‍1, വി3 എന്നീ എ.ഐ മോഡലുകളെ നേരിടാനാണ് മെറ്റ പുതിയ എ.ഐ മോഡലുകള്‍ അവതരിപ്പിച്ചത്.
ALSO READ: വാട്ട്‌സ്ആപ്പ് ഡാ! ഇനി പുത്തന്‍ സുരക്ഷാ അപ്പ്‌ഡേറ്റ്, അറിയാം!
മെറ്റാ ഇന്നുവരെ വികസിപ്പിച്ചെടുത്തതില്‍ വച്ച് ഏറ്റവും ശക്തമായ ഓപ്പണ്‍ സോഴ്‌സ് എഐ മോഡലാണ് ലാമ 4. ഡെവലപ്പര്‍മാര്‍, ബിസിനസുകാര്‍, സാധാരണ ഉപയോക്താക്കള്‍ എന്നിവര്‍ക്ക് പുതിയ എഐ മോഡല്‍ സഹായകരമാവും.ആദ്യഘട്ടത്തില്‍ യുഎസിലും പിന്നീട് മറ്റ് രാജ്യങ്ങളിലേക്കും ലാമ 4 എഐ സേവനങ്ങള്‍ ലഭ്യമാക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here