കുട്ടികൾക്കെതിരായ ലൈം​ഗിക ഉള്ളടക്കം; ബോധപൂർവ്വം ഇത്തരം പരസ്യങ്ങൾ പ്രചരിപ്പിക്കാൻ അനുമതി നൽകിയില്ലെന്ന് മെറ്റ

meta

കുട്ടികളെ ലൈം​ഗികമായി ദുരുപയോ​ഗം ചെയ്യുന്ന തരത്തിലുള്ള പരസ്യങ്ങൾ ഇൻസ്റ്റ​ഗ്രാമിലൂടെ പ്രചരിപ്പിച്ചതിന് കേന്ദ്രം അയച്ച നോട്ടീസിൽ വിശദീകരണവുമായി മെറ്റ. ഇത്തരം ഒരു ആരോപണം തികച്ചും തെറ്റാണെന്നായിരുന്നു മെറ്റയുടെ പ്രതികരണം. ബോധപൂർവ്വം ഇത്തരം ഉള്ളടക്കം പ്രചരിപ്പിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് മെറ്റ വ്യക്തമാക്കി.

ഇത്തരത്തിലുള്ള ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ച 1.6 ലക്ഷം അക്കൗണ്ടുകൾ 2025 ൽ നീക്കം ചെയ്തതായും മെറ്റ അറിയിച്ചു. ആർട്ടിഫിഷ്യൽ ഇ​ന്റലിജൻസി​ന്റെ സഹായത്തോടെയായിരുന്നു മെറ്റ ഇത്തരം അക്കൗണ്ടുകൾ കണ്ടെത്തി നീക്കം ചെയ്തത്. കുട്ടികൾക്കെതിരായ ഇത്തരം അതിക്രമങ്ങൾ തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മെറ്റ കൂട്ടിച്ചേർത്തു.

Also Read: ഫ്ലിപ്കാർട്ട് ഗോട്ട് സെയിലിന്റെ പേരിൽ വ്യാജപരസ്യങ്ങൾ; കരുതിയിരുന്നില്ലെങ്കിൽ കാശ് പോകും

കുട്ടികൾക്കെതിരായി ലൈം​ഗിക ഉള്ളടക്കമു‌ള്ള പരസ്യങ്ങൾ മെറ്റയിൽ പ്രത്യക്ഷപ്പെടുന്നതായി ബിബിസിയാണ് റിപ്പോർട്ട് ചെയ്തത്. ഇതിനു പിന്നാലെയാണ് കേന്ദ്രം മെറ്റയ്ക്ക് നോട്ടീസ് അയച്ചത്. തുടർന്ന് പുതിയ ബ്ലോ​ഗ് പോസ്റ്റിലൂടെ മെറ്റ ഇതിനു വിശദീകരണം നൽകുകയായിരുന്നു. വാട്സ്ആപ്പ് യൂസർനെയിമുമായും ബന്ധപ്പെട്ട് മെറ്റയ്ക്ക് കേന്ദ്ര ഐടി മന്ത്രാലയം നോട്ടീസ് അയച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News