ഇന്‍സ്റ്റയും വാട്ട്‌സ്ആപ്പും ഏറ്റെടുത്ത ‘തെറ്റിന്’ സുക്കര്‍ബര്‍ഗിനെതിരെ യുഎസ് സര്‍ക്കാര്‍! ഇനി നേരിടേണ്ടത് ഇത്!

അവസാന നിമിഷം ഇനിയൊരു ഇടപെടലുകള്‍ കൊണ്ടും ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പാക്കി ടെക്ക് ഭീമനായ മെറ്റ വിചാരണ നേരിടാന്‍ ഒരുങ്ങുകയാണ്. വിപണയിലെ തങ്ങളുടെ ശക്തി ദുരുപയോഗം ചെയ്ത് ഇന്‍സ്റ്റഗ്രാമും വാട്ട്‌സ്ആപ്പും മെറ്റ ഏറ്റെടുക്കുകയായിരുന്നുവെന്ന ഗുരുതരമായ ആരോപണമാണ് യുഎസ് സര്‍ക്കാര്‍ ഉന്നയിച്ചിരിക്കുന്നത്. തങ്ങള്‍ക്കൊരു എതിരാളിയാകുന്നതിന് മുമ്പ് തന്നെ മെറ്റ ഇത്തരമൊരു കളികളിച്ചെന്നാണ് യുഎസ് സര്‍ക്കാരിന്റെ വാദം..

ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തുമ്പോള്‍ മെറ്റയ്ക്ക് എതിരെയുള്ള വിശ്വാസ വഞ്ചനാ കുറ്റം സര്‍ക്കാര്‍ മൃദുവായി കൈകാര്യം ചെയ്യുമെന്നുള്ള മെറ്റ മേധാവിയുടെ എല്ലാ പ്രതീക്ഷയ്ക്ക് ഏറ്റ വലിയൊരടിയാണ് വാഷിംഗ്ടണ്‍ ഫെഡറല്‍ കോടതിയില്‍ നടക്കാന്‍ പോകുന്ന വിചാരണ.

ALSO READ: വിഴിഞ്ഞം തുറമുഖത്തിന്റെ 817.8 കോടിയുടെ വി ജി എഫ് കരാര്‍ ഒപ്പുവെച്ചു; അടുത്തഘട്ട പ്രവര്‍ത്തനങ്ങളില്‍ കാലതാമസം ഉണ്ടാകരുത് എന്നതിനാലാണ് ഇതെന്ന് മന്ത്രി വി എന്‍ വാസവന്‍

യുഎസ് ഉപഭോക്തൃ സംരക്ഷണ ഏജന്‍സിയായ ഫെഡറല്‍ ട്രേഡ് കമ്മിഷനാണ് മെറ്റയ്ക്ക് എതിരെ കേസുമായി മുന്നോട്ടു പോകുന്നത്. ഗ്ലോബര്‍ പവര്‍ഹൗസായി വളര്‍ന്നുവന്ന ഇന്‍സ്റ്റഗ്രാമിന്റെയും വാട്ട്‌സ്ആപ്പിന്റെയും വളര്‍ച്ച ഫേസ്ബുക്ക് ഉടമ തടഞ്ഞുവെന്നുമാണ് ആരോപണം.

2020ലാണ് കേസ് ആദ്യം രജിസ്റ്റര്‍ ചെയ്തത്. ഇത് ആദ്യ ട്രംപ് ഭരണത്തിനിടയിലായിരുന്നു. രണ്ടാം തവണയും ട്രംപ് വൈറ്റ് ഹൗസിലെത്തുമ്പോള്‍ ഈ നിലപാടില്‍ അയവ് വരുമെന്ന പ്രതീക്ഷ നിലനിന്നിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരില്‍ മൂന്നാം സ്ഥാനത്തുള്ള സക്കര്‍ബര്‍ഗ് വൈറ്റ്ഹൗസില്‍ നിരന്തരം സന്ദര്‍ശനം നടത്തിയിരുന്നു. വിചാരണയ്ക്ക് പകരം എന്ത് ഒത്തുതീര്‍പ്പിനും സക്കര്‍ബര്‍ഗ് തയ്യാറായിരുന്നു. ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലെ ഫണ്ട് വിതരണത്തിലും പിശുക്ക് കാട്ടാത്ത സക്കര്‍ബര്‍ഗ്, റിപ്പബ്ലിക്കന്‍സിനെ അനുകൂലിച്ച് കണ്ടന്റുകള്‍ ആള്‍ക്കാരിലെത്തിക്കാനും നയങ്ങള്‍ കൊണ്ടുവന്നിരുന്നു.

ALSO READ: ‘വാളയാര്‍ ചുരം കടന്നാല്‍ യുഡിഎഫും ബിജെപിയും ഒരുമിച്ച്, കോണ്‍ഗ്രസിന് ബിജെപി ആകാന്‍ വലിയ തടസ്സമില്ല’: മന്ത്രി പി രാജീവ്

നിലവില്‍ ഗൂഗിള്‍, ആപ്പിള്‍, ആമസോണ്‍ എന്നിവയ്ക്കും ഇത്തരത്തില്‍ കേസ് നേരിടേണ്ടി വന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News