പ്രതിമാസം 699 രൂപ; ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം സേവനങ്ങൾക്കുള്ള മെറ്റ വെരിഫിക്കേഷൻ ഇന്ത്യയിലും

സൗജന്യമായി ഉപയോഗിച്ചു വന്ന സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്കുള്ള മെറ്റ വെരിഫിക്കേഷൻ ഇന്ത്യയിലും. പ്രതിമാസം 699 രൂപ മാസവരി നല്‍കിയും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം സേവനങ്ങൾ ഉപയോഗിക്കാം. മെറ്റാ കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇരു പ്ലാറ്റ്‌ഫോമുകളിലും, വരിസംഖ്യ നല്‍കുന്ന അക്കൗണ്ടുകള്‍ക്ക് ‘മെറ്റാവേരിഫൈഡ്’ എന്ന സീലും ലഭിക്കും.

Also Read: നിങ്ങളുടെ വാഹനത്തിന് എഐ ക്യാമറ പിഴ ഈടാക്കിയോ? സ്വയം പരിശോധിക്കാം

വെരിഫൈ ചെയ്യുന്ന ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ മറ്റാരും തട്ടിയെടുക്കാതെ സംരക്ഷണം നൽകുമെന്നാണ് മെറ്റ പറയുന്നത്. പുതിയതായി ഇന്ത്യ, ബ്രിട്ടൻ, കാനഡ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലേക്കും എത്തിയിരിക്കുകയാണ് വേരിഫൈഡ് അക്കൗണ്ടുകള്‍. പൈസ അടച്ച് വരിക്കാരാകുന്ന അക്കൗണ്ട് ഉടമകള്‍ക്ക് അധിക സംരക്ഷണം നല്‍കുമെന്നും കമ്പനി അവകാശപ്പെടുന്നു..

ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളില്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് തുടക്കത്തിൽ വേരിഫൈ ചെയ്യാന്‍ സാധിക്കുന്നത്. എന്നാൽ ഇന്റര്‍നെറ്റ് ബ്രൗസര്‍ വഴിയും വെരിഫൈ ചെയ്യാന്‍ അധികം വൈകാതെ അവസരം ഒരുക്കുമെന്നും മെറ്റ പറയുന്നു. ബിസിനസ് സ്ഥാപനങ്ങള്‍ വെരിഫൈ ചെയ്യേണ്ടതില്ലെന്നു മെറ്റ വ്യക്തമാക്കുന്നു. അവര്‍ക്കുള്ള മാസവരി എത്രയാക്കണം എന്നതിനെപ്പറ്റി പഠിച്ചുവരികയാണ്. ഉടൻ ഉചിതമായ സംഖ്യ തീരുമാനിക്കും എന്നാണ് പറഞ്ഞിരിക്കുന്നത്.

Also Read: നിങ്ങൾക്കും വേണ്ടേ കെ ഫോൺ ? കണക്ഷൻ എടുക്കാൻ അറിയേണ്ടതെല്ലാം

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ എന്തുമാത്രം പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട് എന്നും അവ സജീവമായി ഉപയോഗിക്കുന്നുണ്ടായിരുന്നോ എന്നും കമ്പനി നോക്കും. കൂടാതെ ഇതിന് അപേക്ഷിക്കുന്നയാള്‍ക്ക് 18 വയസ് തികഞ്ഞോ എന്നും നോക്കിയ ശേഷമായിരിക്കും അപേക്ഷിക്കുന്ന ആളുടെ അക്കൗണ്ട് വെരിഫൈ ചെയ്യുക. ഏത് അക്കൗണ്ട് ആണ് വെരിഫൈ ചേയ്യേണ്ടത് എന്ന് തീരുമാനിച്ച ശേഷം ഏതുരീതിയിലാണ് പണമടയ്ക്കുക എന്ന കാര്യം ഉപയോക്താക്കൾ തീരുമാനിക്കണം.

വെരിഫൈഡ് അക്കൗണ്ട് ആവശ്യമുള്ളവർ സർക്കാർ നല്‍കിയിരിക്കുന്ന, ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖകളിലൊന്ന് സമര്‍പ്പിക്കണം. തിരിച്ചറിയൽ രേഖകളില്ല ഫോട്ടോയും, ഫേസ്ബുക്കിലെയും ഇന്‍സ്റ്റഗ്രാമിലും ഉള്ള പ്രൊഫൈല്‍ ചിത്രവുമായി ഒത്തുനോക്കിയ ശേഷമായിരിക്കും വെരിഫൈഡ് ചിഹ്നം നല്‍കുക. ഒത്തു നോക്കലിലോ മറ്റെന്തെങ്കിലും കാരണത്താലോ, മെറ്റാ അപേക്ഷ തള്ളിക്കളഞ്ഞാല്‍ അടയ്ക്കുന്ന പണം തിരിച്ചു കിട്ടും എന്നാണ് മെറ്റ വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News