
ബെംഗളൂരു മെട്രോ സ്റ്റേഷനുള്ളിൽ പാൻ മസാല തുപ്പിയതിന് യാത്രക്കാരന് 200 രൂപ പിഴ ചുമത്തി. വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് ഗ്രീൻ ലൈനിലെ ദൊഡ്ഡക്കല്ലസാന്ദ്ര മെട്രോ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലെ ലിഫ്റ്റിന് സമീപം ആയിരുന്നു സംഭവം. ശുചിത്വ നിയമങ്ങൾ ലംഘിച്ചതിന് പിഴ ചുമത്തിയതായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ (ബിഎംആർസിഎൽ) അറിയിച്ചു.
“മെട്രോ പരിസരത്ത് തുപ്പുന്നതും മാലിന്യം തള്ളുന്നതും പരിസ്ഥിതിയെ കളങ്കപ്പെടുത്തുക മാത്രമല്ല, സഹയാത്രികർക്ക് ഗുരുതരമായ ആരോഗ്യ അപകടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു,” ബിഎംആർസിഎൽ ഉദ്യോഗസ്ഥരിൽ ഒരാൾ പറഞ്ഞു.
ALSO READ: വിവാഹ വേദിയില്‍ തന്തൂരി റോട്ടിയെ ചൊല്ലി തര്‍ക്കം; യുപിയിൽ രണ്ടു യുവാക്കളെ തല്ലിക്കൊന്നു
യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നൽകുന്നതിനായി അതോറിറ്റി നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. മെട്രോ ട്രെയിനിനുള്ളിൽ ഭക്ഷണം കഴിച്ചതിന് ഒരു സ്ത്രീക്ക് 500 രൂപ ഈടാക്കിയതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് പുതിയ നടപടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here