ഇതൊക്കെയെന്ത് ! ഗൗണ്‍ ധരിപ്പിച്ച് പെണ്‍മുതലയെ വധുവായി ഒരുക്കി, വിവാഹം ചെയ്ത് മേയര്‍; കാരണം അമ്പരപ്പിക്കുന്നത്

Mexican mayor marries a female crocodile

രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു ആചാരപരമായ പാരമ്പര്യത്തില്‍, മുതലയെ വിവാഹം കഴിച്ച് മേയര്‍. തെക്ക്-പടിഞ്ഞാറന്‍ മെക്‌സിക്കന്‍ പട്ടണമായ ഓക്‌സാക്കയിലെ സാന്‍ പെഡ്രോ ഹുവാമെലുലയിലാണ് രസകരമായ സംഭവം.

ഓക്‌സാക്കി മേയര്‍ ഡാനിയേല്‍ ഗുട്ടറസാണ് ആചാരത്തിന്റെ ഭാഗമായി മുതലയെ വിവാഹം കഴിച്ചത്. വര്‍ഷങ്ങളായി തുടരുന്ന വിചിത്രമായ ആചാരമാണിത്. മഴ ലഭിക്കുന്നതിനും കാര്‍ഷികഅഭിവൃദ്ധിക്കും വേണ്ടിയാണ് പെണ്‍ മുതലയെ വിവാഹം കഴിക്കുന്നത്.

മെക്സിക്കോയിലെ സാംസ്കാരിക ആചാരത്തിന്റെ ഭാഗമാണ് ഈ ആചാരം. രണ്ട് വർഷം മുമ്പ് മേയർ വിക്ടർ ഹ്യൂഗോ സോസയും സമാനമായ ഒരു ചടങ്ങ് നടത്തിയിരുന്നു.

വിവാഹത്തിന് മുമ്പ്, മുതലയെ പട്ടണത്തിലൂടെ നടത്തും. വിവാഹ വസ്ത്രം ധരിപ്പിച്ച്, മുതലയെ വീടുതോറും കൊണ്ടുപോകും. താമസക്കാർ മുതലയെ കെട്ടിപ്പിടിച്ച് ആഘോഷത്തിൽ നൃത്തം ചെയ്യുന്നതും ചടങ്ങുകളുടെ ഭാഗമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News