സൈബർസ്റ്റർ ഇവി വിപണിയിലെത്തും; ബുക്കിംഗും ആരംഭിച്ചു

വാഹന പ്രേമികൾക്കായി എംജി മോട്ടോർ അവതരിപ്പിച്ച സൈബർസ്റ്റർ ഈ ഫെബ്രുവരിയിൽ എത്തും. ഇതിന്റെ ബുക്കിംഗും കമ്പനി ആരംഭിച്ചു. പുതിയ എംജി സെലക്ട് ഡീലർഷിപ്പുകൾ വഴിയായിരിക്കും സൈബർസ്റ്ററിനെ എത്തിക്കുക.

പെർഫോമൻസിൽ എംജി സൈബർസ്റ്ററിന് 528 bhp പവറിൽ പരമാവധി 725 Nm ടോർക്ക് വരെ കൈവരിക്കാനാവുമെന്നാണ് കമ്പനി പറയുന്നത്. മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ സൈബർസ്റ്ററിനാകും. ടൂ സീറ്റർ ഇലക്ട്രിക് റോഡ്‌സ്റ്റർ മോഡൽ ഡ്യുവൽ ഇലക്ട്രിക് മോട്ടോറുകൾ ഉപയോഗിച്ചാണ് ഇതിന്റെ രൂപകൽപ്പന. ഇത് നാല് വീലുകൾക്കും ഒരു പോലെ പവർ നൽകുന്നു.

രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളാണ് ഈ ഇലക്ട്രിക് സ്പോർട് കാറിൽ. സോഫ്റ്റ് ടോപ്പ്, ടു-സീറ്റർ കോൺഫിഗറേഷൻ പോലുള്ള ഫീച്ചറുകളുമുണ്ട്. എട്ട് സ്പീക്കർ, ബോസ് ഓഡിയോ സിസ്റ്റം, ഹീറ്റഡ് വെന്റിലേറ്റഡ് സീറ്റുകൾ, ലെവൽ 2 ADAS എന്നിവയായിരിക്കും മറ്റ് സവിശേഷതകൾ.

also read : ടാറ്റയുടെ സ്പോർട്സ് കാർ, വില 20 ലക്ഷം; റോഡിൽ പടക്കുതിരയാകുമായിരുന്ന ഈ വണ്ടിയെ പറ്റി അറിയാമോ?

7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡാഷ്‌ബോർഡിനെ സെന്റർ കൺസോളുമായി സംയോജിപ്പിക്കുന്ന ഒരു അധിക സ്‌ക്രീൻ, എയർ കണ്ടീഷനിംഗ് നിയന്ത്രണങ്ങൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ ഇലക്ട്രിക് വാഹനത്തിൽ റീജനറേഷൻ മോഡുകൾ ക്രമീകരിക്കുന്നതിനുള്ള പാഡിൽ ഷിഫ്റ്ററുകളും ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk

Latest News