
എം ജി സർവകലാശാല 2026 ലേക്കുള്ള അസിസ്റ്റന്റ് പ്രൊഫസർ നിയമന വിജ്ഞാപനം പുറത്തിറക്കി. 30 ഒഴിവുകളിലേക്കാണ് ഈ നിയമനം നടക്കുന്നത്. കരാർ അടിസ്ഥാനത്തിൽ ഉള്ള നിയമനമാണിത്. അഭിമുഖത്തിലൂടെയാണ് യോഗ്യരായ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക. ഈ നിയമനത്തിനായി യു.ജി.സി. മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിരമിച്ച അധ്യാപകർക്ക് 2026 ജനുവരി 1-ന് പരമാവധി 70 വയസാണ് പ്രായപരിധി.
ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന തീയതികളിൽ അഭിമുഖത്തിൽ പങ്കെടുക്കാം. അഡ്വർടൈസ്‌മെന്റ് നമ്പർ 5931/ADA7-1/2026/AD A 7 ആണ്. അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് യു.ജി.സി. യോഗ്യതയുള്ളവർക്ക് പ്രതിമാസം 40,000 രൂപയും യു.ജി.സി. യോഗ്യതയില്ലാത്തവർക്ക് 33,000 രൂപയും ഏകീകൃത ശമ്പളമായി ലഭിക്കും. സർവകലാശാലയുടെ കോട്ടയം കാമ്പസിലാണ് അഭിമുഖങ്ങൾ നടക്കുക.
also read:പന്ത്രണ്ടാം ക്ലാസിൽ 50 ശതമാനം മാർക്കുണ്ടോ ? സൗജന്യമായി നേഴ്സിംഗ് പഠിച്ച്, ആർമിയിൽ ജോലി നേടാം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വിജ്ഞാപനത്തിന്റെ പി.ഡി.എഫ്. ഡൗൺലോഡ് ചെയ്ത് അതിലെ വിവരങ്ങൾ ശ്രദ്ധാപൂർവം വായിക്കണം. ഒഴിവുകളുടെ വിശദാംശങ്ങൾ, യോഗ്യതാമാനദണ്ഡങ്ങൾ, പ്രായപരിധി, ശമ്പളം, തെരഞ്ഞെടുപ്പ് പ്രക്രിയ, പ്രധാനപ്പെട്ട തീയതികൾ, അപേക്ഷാ നിർദ്ദേശങ്ങൾ എന്നിവയെല്ലാം വിജ്ഞാപനത്തിൽ ലഭ്യമാണ്. അപേക്ഷിക്കുന്നതിന് മുമ്പ് എല്ലാ നിബന്ധനകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്.
ഒഴിവുകൾ
വിവിധ വിഷയങ്ങളിലായി 30 അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകളാണ് മഹാത്മാഗാന്ധി സർവകലാശാല പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ ബയോളജി, കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ് , എൻവയോൺമെന്റൽ സയൻസ്, ഫിസിക്‌സ് എന്നീ ഓരോ വിഷയത്തിലും 3 ഒഴിവുകൾ വീതമുണ്ട്. ബോട്ടണി (1), മൈക്രോബയോളജി/ബയോടെക്‌നോളജി (1), കമ്പ്യൂട്ടർ സയൻസ് (ചകജടഠ) (1), ഡാറ്റാ അനലിറ്റിക്‌സ് (1), ഇംഗ്ലീഷ് (2), എൻവയോൺമെന്റൽ സയൻസ് (ഗ്രാജ്വേറ്റ് സ്‌കൂൾ) (1), ഹിന്ദി (1), ഹിസ്റ്ററി (1), മലയാളം (2), മാത്തമാറ്റിക്‌സ് (1), ഫിസിക്‌സ് (ഗ്രാജ്വേറ്റ് സ്‌കൂൾ) (1), പൊളിറ്റിക്‌സ് & ഇന്റർനാഷണൽ റിലേഷൻസ് (1), സ്റ്റാറ്റിസ്റ്റിക്‌സ് (1) എന്നിങ്ങനെയാണ് മറ്റ് ഒഴിവുകൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

