എം ജി സർവകലാശാലയുടെ നാടകോത്സവം ‘ബാബ്റി’ക്ക് തുടക്കമായി

കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന പേരുമായി എം ജി സർവകലാശാലയുടെ നാടക ഉത്സവത്തിന് തിരുവല്ലയിൽ തുടക്കമായി. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ബാബ്റി എന്ന നാടക ഉത്സവം പ്രശസ്ത സിനിമ സംവിധായകൻ ആഷിക് അബു ഉദ്ഘാടനം ചെയ്തു.

Also read:വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മാനേജിങ് ഡയറക്ടര്‍മാരെ നിശ്ചയിച്ചു; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

സർഗാത്മകതയുടെ വേദിയിൽ കാലഘട്ടത്തിനെ പേരുകൊണ്ട് അടയാളപ്പെടുത്തുകയാണ്. ബാബ്റി എന്ന വാക്ക് തന്നെ സമകാലിക ഇന്ത്യയിൻ നിന്ന് മായിച്ചു കളയാൻ ശ്രമിക്കുമ്പോഴാണ് എം ജി സർവ്വകലാശാലയുടെ നാടോകോത്സവത്തിന് ബാബറി എന്ന പേര് നൽകിയിരിക്കുന്നത്.
രാഷ്ട്രീയമായി ഏറെ നട്ടെല്ലുള്ള കലോത്സവം എന്ന് സംവിധായകൻ ആഷിക് അബു പറഞ്ഞു.

Also read:ഗ്യാന്‍വാപി പള്ളിയിൽ മുദ്ര വച്ച നിലവറയിൽ പൂജ നടത്താൻ ഹിന്ദുക്കൾക്ക് അനുമതി

നാടകോത്സവത്തിന് ബാബറി എന്ന പേര് നൽകിയത് നിലപാടിന്റെ ഭാഗമെന്ന് ജനറൽ കൺവീനർ കെ എസ് അമൽ പറഞ്ഞു. വ്യാഴം വെള്ളി ദിവസങ്ങളിൽ തിരുവല്ല ദേവസ്വം ബോർഡ് കോളേജിലെ വിവിധ വേദികളിൽ നാടകോത്സവം അരങ്ങേറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News