മഹാത്മാ ഗാന്ധി സര്‍വകലാശാലയും ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പറേഷനും ധാരണാപത്രം ഒപ്പുവച്ചു

mg-university

മഹാത്മാ ഗാന്ധി സര്‍വകലാശാലയും യുകെയിലെ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പറേഷനും ( ഐഎസ്ഡിസി), ഡാറ്റ സയന്‍സ്, ഡാറ്റ അനലിറ്റിക്‌സ് മേഖലകളില്‍ സഹകരണത്തിനായി ധാരണാപത്രത്തില്‍ ഒപ്പ് വച്ചു. ഇതോടെ ഡാറ്റ അനലിറ്റിക്‌സ് മേഖലയിലെ പ്രശസ്തമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്‌സിന്റെ (ഐഒഎ) ആഗോള അക്രിഡിറ്റേഷനുള്ള കോഴ്‌സുകള്‍ നടത്തുന്നതിനും അന്തര്‍ദേശീയ തലത്തിലുള്ള ഗവേഷണത്തിനും പ്ലേസ്‌മെന്റിനും എംജി സര്‍വകലാശാലയ്ക്ക് സാധിക്കും.

ഡാറ്റ സയന്‍സിലേയും അനലിറ്റിക്‌സിലേയും ഓഫറുകള്‍ അപ്‌ഗ്രേഡ് ചെയ്ത് കോഴ്‌സുകള്‍ പരിഷ്‌കരിച്ച് മികച്ച തൊഴില്‍ സാധ്യതകള്‍ കൈവരിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കാന്‍ ഇത് സഹായിക്കും. കൂടാതെ ഐഒഎയുടെ അംഗങ്ങള്‍ ആകുന്നതിന് വിദ്യാര്‍ഥികള്‍ യോഗ്യരാകും. ഡാറ്റ സയന്‍സ് ആന്‍ഡ് അനലിറ്റിക്‌സ് ഗ്ലോബല്‍ പ്രൊഫഷണല്‍ സ്ഥാപനമാണ് ഐഒഎ.

Read Also: വിദ്യാഭ്യാസം, ഗവേഷണം, സാങ്കേതിക വ്യവസായം എന്നിവയിൽ തിളങ്ങാം; ഡീപ്പ് ലേണിങ്ങില്‍ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. സിടി അരവിന്ദകുമാറും ഐഎസ്ഡിസി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ തെരേസ ജേക്കബ്‌സും സന്നിഹിതരായിരുന്നു. രജിസ്ട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണനും ഐഎസ്ഡിസി ബാംഗ്ലൂര്‍ മേധാവി ജിഷ രാജും ധാരണപത്രത്തില്‍ ഒപ്പുവച്ചു. സിൻഡിക്കേറ്റ് അംഗങ്ങളായ പ്രൊഫ. ബീന മാത്യു, ഡോ. ജോജി അലക്‌സ്, ഡോ. സുജ ടിവി, ഡോ. സുമേഷ് എസ്, ഡോ. ബാബു മൈക്കിള്‍, ഡാറ്റ അനലിറ്റിക്‌സ് വകുപ്പ് തലവന്‍ ഡോ. കെകെ ജോസ്, ഡോ. ആന്‍സി ജോസഫ്, പ്രൊഫ. ടോമി തോമസ്, ജിബി ജോസഫ്, അര്‍ജുന്‍ രാജ്, ശരത് വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk

Latest News