എംജി സർവകലാശാല വിസി : ചുമതല കൈമാറി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിറക്കി

എംജി സർവകലാശാല വിസിയായി ഡോ സി ടി അരവിന്ദ് കുമാറിന് താൽക്കാലിക ചുമതല.എംജി സർവ്വകലാശാല സ്കൂൾ ഓഫ് എൻവിയോൺമെൻറ് വിഭാഗം പ്രൊഫസറാണ് ഡോക്ടർ അരുൺകുമാർ.ചുമതല കൈമാറി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിറക്കി.

ഡോ. എൽ സുഷമയ്ക്ക് മലയാളം സർവ്വകലാശാല വിസി യുടെ താൽക്കാലിക ചുമതലയും നൽകിയിട്ടുണ്ട്. കാലടി സംസ്കൃത സർവകലാശാലയിലെ പ്രൊഫസർ ആണ് സുഷമ.

എം ജി സർവ്വകലാശാല മുൻ വി സി സാബു തോമസിനായിരുന്നു മലയാളം സർവകലാശാലയുടെയും ചുമതല. അദ്ദേഹം വിരമിച്ചതോടെയാണ് ചുമതല മാറ്റി നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here